shashi-tharoor-shares-cm-survey-sunny-joseph-responds

മുഖ്യമന്ത്രിസ്ഥാനം ആഗ്രഹിക്കുന്നതായി സൂചന നല്‍കി ശശി തരൂര്‍ എം.പി. യു.ഡി.എഫില്‍ നിന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അനുയോജ്യന്‍ തരൂര്‍ ആണെന്ന് കാണിച്ചുള്ള സ്വകാര്യ ഏജന്‍സി സര്‍വെയുടെ വിവരങ്ങള്‍ സംബന്ധിച്ച എക്സ് പോസ്റ്റ് തരൂര്‍ പങ്കുവച്ചു. തൊഴുകൈകളോടെയുള്ള സ്മൈലിയും ഉണ്ട്. 

മുഖ്യമന്ത്രി ആരെന്ന ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ സജീവമാകുന്നതിനിടെയാണ് തരൂര്‍ മനസിലിരിപ്പ് പങ്കുവച്ചത്. കോണ്‍ഗ്രസുമായി നിലവില്‍ അകന്നുനില്‍ക്കുകയാണ് തരൂര്‍. യു.ഡി.എഫ്. മുഖ്യമന്ത്രി വരുമെന്ന് കേരളത്തിലെ ഭൂരിപക്ഷം ആളുകളും കണ്ടെത്തിയെന്നും ആരും അയോഗ്യരല്ലെന്നും കെ.പി.സി.സി. അധ്യക്ഷന്‍ സണ്ണി ജോസഫ് പ്രതികരിച്ചു.