TOPICS COVERED

ഉരുള്‍പൊട്ടല്‍ ബാധിതര്‍ക്കായി വീടുവയ്ക്കാന്‍ പണപ്പിരിവ് നടത്തിയിട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്. അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചിട്ടില്ലെന്നും മുപ്പത് വീടുകള്‍ നില്‍മിച്ചു നല്‍കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. സ്ഥലം കിട്ടാത്തതാണ് തടസമെന്ന് കെപിസിസിയും വിശദീകരിച്ചു. 

ഉരുള്‍പൊട്ടല്‍ ബാധിതര്‍ക്കായി യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ച വീട് നല്‍കാത്തതിനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസിന് കോലഞ്ചേരി സ്വദേശിനി പരാതി നല്‍കിയതോടെയാണ് വിവാദം തുടങ്ങിയത്. സാമ്പത്തിക ദുരുപയോഗത്തില്‍ അന്വേഷണമാവശ്യപ്പെട്ടാണ് പൊലീസിനെ സമീപിച്ചത്. വാര്‍ത്ത സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.  പിരിവ് നടത്തിയിട്ടില്ലെന്നും ചാലഞ്ചുകള്‍ സംഘടിപ്പിക്കുകയാണ് ചെയ്തതെന്നും യൂത്ത് കോണ്‍ഗ്രസിന്‍റെ വിശദീകരണം.

ബാങ്ക് സ്റ്റേറ്റ്മെന്‍റ് രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു. ഭൂമിക്കായി രണ്ടുവട്ടം മുഖ്യമന്ത്രിക്ക് കത്തുനല്‍കിയെന്നും പറഞ്ഞു. തന്നെ നിരന്തരം സാമ്പത്തിക കുറ്റവാളിയാക്കാന്‍ ശ്രമമെന്നും രാഹുല്‍. സാമ്പത്തിക തിരിമറി നടന്നിട്ടില്ലെന്ന് കെപിസിസിയും വ്യക്തമാക്കി.

ENGLISH SUMMARY:

The Youth Congress has clarified that no fundraising was conducted for building houses for landslide victims. Rahul Mankootathil stated that no money has been withdrawn from the account and that 30 houses will be constructed and handed over. The KPCC also explained that the delay is due to the unavailability of land