നിലമ്പൂരില്‍ എല്‍ഡിഎഫ് കോട്ടകളില്‍ ആര്യാടന്‍ ഷൗക്കത്ത് മുന്നേറിയപ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം. സ്വരാജിന് സ്വന്തം പഞ്ചായത്തിലും തിരിച്ചടി. സ്വരാജിന്‍റെ വീടിരിക്കുന്ന പോത്തുകല്‍ പഞ്ചായത്തില്‍ ഷൗക്കത്ത് 425 വോട്ടിന്‍റെ ലീഡ് നേടി. 12 റൗണ്ടില്‍ ഷൗക്കത്തിന്‍റെ ലീഡ് 756 വോട്ടാണ്. ഷൗക്കത്തിന4242 വോട്ടും സ്വരാജിന് 3486 വോട്ടും ലഭിച്ചു. 

‌നിലമ്പൂരില്‍ തുടക്കം മുതലുള്ള ലീഡ് നിലനിര്‍ത്തി യു.ഡി.എഫ്. വഴിക്കടവിലും മൂത്തേടത്തും എടക്കരയിലും ലീഡ് നേടിയതോടെ  യു.ഡി.എഫ് പ്രവര്‍ത്തകര്‍ വിജയാഹ്ലാദം തുടങ്ങി. യുഡിഎഫ് കോട്ടകളില്‍ അന്‍വര്‍ കരുത്ത് കാട്ടിയപ്പോള്‍ എല്‍ഡിഎഫ് കോട്ടകളിലാണ് ഷൗക്കത്ത് ഷൈന്‍ ചെയ്തത്. ഒന്‍പതാം റൗണ്ടില്‍ മാത്രമണ് എല്‍ഡിഎഫിന് നേരിയ മുന്നേറ്റം ഉണ്ടാക്കിയത്.  

യുഡിഎഫ് ലീഡ് നേടിയെങ്കിലും വഴിക്കടവിലും മൂത്തേടത്തും എടക്കരയിലും അന്‍വര്‍ നേട്ടമുണ്ടാക്കി. എട്ട് റൗണ്ട് കഴിഞ്ഞപ്പോള്‍ അന്‍വറിന്‍റെ വോട്ട് പതിനായിരം കടന്നിരുന്നു. പിടിച്ചത് എല്‍.ഡി.എഫ് വോട്ടെന്നും പിണറായിസത്തിന് എതിരായ വോട്ടെന്നും അന്‍വര്‍ പ്രതികരിച്ചു. 

നിലവില്‍ ആര്യടാന്‍ ഷൗക്കത്തിന്‍റെ ആകെ വോട്ട് 48710 ആണ്. 8416 വോട്ടിന്‍റെ ലീഡ് യുഡിഎഫിനുണ്ട്. 

ENGLISH SUMMARY:

UDF's Aryadan Shoukath surprisingly leads in LDF candidate M. Swaraj's home panchayat, Pothukal, by 425 votes. UDF's overall lead now stands at 8,416 votes.