കാവിക്കൊടി ദേശീയപതാകയാക്കണമെന്ന് മുതിര്‍ന്ന ബിജെപി നേതാവും പാലക്കാട് നഗരസഭ കൗണ്‍സിലറുമായ എന്‍.ശിവരാജന്‍. വാജ്പേയിയുടെ കാലത്ത് തന്നെ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ പാര്‍ലമെന്‍റില്‍ നടന്നതാണെന്നും ഇന്ത്യയുടെ ഐക്യത്തിന്‍റേതാണ് കാവിപതാകയെന്നും ശിവരാജന്‍ മനോരമന്യൂസിനോട് പറഞ്ഞു. മോദിയെ പ്രധാനമന്ത്രിയാക്കിയതും ഗവര്‍ണറെ നിയോഗിച്ചതും ആര്‍എസ്എസ് ആശയം നടപ്പിലാക്കാനാണ്. മന്ത്രി ശിവന്‍കുട്ടിയെ 'ശവംകുട്ടി'യെന്ന് വിളിക്കുന്നവരുണ്ടാകുമെന്ന അധിക്ഷേപ പരാമര്‍ശവും ശിവരാജന്‍ നടത്തി.
'ഇന്ത്യയുടെ ദേശീയപാരമ്പര്യമുള്ള പതാക കാവിയാണ്. അതാക്കുന്നതില്‍ ഒരു തെറ്റുമില്ല. ഭാരതാംബയെ മാനിക്കില്ലെന്ന് പറയുന്നത് ഒരു വിദ്യാഭ്യാസമന്ത്രിയാണോ? മോദി നിശ്ചയിക്കുന്ന ഗവര്‍ണര്‍മാര്‍ ആര്‍എസ്എസുകാരാണ്. അവര്‍ ആ ആശയങ്ങള്‍ നടപ്പിലാക്കും. എന്നെ മുനിസിപ്പല്‍ കൗണ്‍സിലറാക്കിയതും ആര്‍എസ്എസ് ആശയം നടപ്പിലാക്കാനാണെന്നും ' ശിവരാജന്‍ കൂട്ടിച്ചേര്‍ത്തു.