ആര്‍.എസ്.എസുമായി സഹകരിച്ചെന്ന് പറഞ്ഞിട്ടില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അടിയന്തരാവസ്ഥക്കാലത്തെ കാര്യമാണ് പറഞ്ഞത് .
ഇന്ദിരാഗാന്ധിക്കെതിരെ മറ്റു പാര്‍ട്ടികളെല്ലാം ഒന്നിച്ചു. വിവിധ പാര്‍ട്ടികള്‍ ചേര്‍ന്ന് ജനതാപാര്‍ട്ടിയുണ്ടാക്കി. ജനസംഘവും അന്ന് ജനതാപാര്‍ട്ടിയുടെ ഭാഗമായി. ആര്‍എസ്എസ്സുമായി ഒരു കൂട്ടുകെട്ടും സിപിഎമ്മിനില്ല. വിമോചനസമരത്തില്‍ ആര്‍എസ്എസുമായി കൂട്ടുകെട്ടുണ്ടാക്കിയത് കോണ്‍ഗ്രസാണ്. വടകരയിലും, ബേപ്പൂരും അവര്‍ തമ്മില്‍ സഖ്യമുണ്ടാക്കി. ആ സഖ്യത്തെ എല്‍ഡിഎഫ് തോല്‍പിച്ചു.
നിലമ്പൂരില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. നിരായുധരായ സൈന്യത്തിന്റെ അവസ്ഥയാണ്. ന്യൂനപക്ഷ വര്‍ഗീയതയില്‍ യുഡിഎഫ് ഊന്നുന്നു. ജമാഅത്തെ ഇസ്ലാമിയെ വെള്ളപൂശാനാണ് ശ്രമം.
ഒരു വര്‍ഗ്ഗീയതയുടെ കൂട്ടും സിപിഎമ്മിന് വേണ്ട. മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. വികസനം പറഞ്ഞാണ് എല്‍ഡിഎഫ് പ്രചാരണം. വികസനം എന്ന വാക്ക് യുഡിഎഫ് അജന്‍ഡയിലില്ലെന്നും എം.വി. ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.