മതസൗഹാർദ്ദത്തിന്റെ അജണ്ട മുന്നോട്ടുവയ്ക്കുന്ന വെൽഫെയർ പാർട്ടിയെ എന്തിന് തള്ളി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അവർ കേരളത്തിൽ യാതൊരു വയലൻസും നടത്തിയിട്ടില്ല. ന്യൂനപക്ഷ വിരുദ്ധത സൃഷ്ടിച്ച് ഭൂരിപക്ഷത്തിന്റെ വോട്ട് കിട്ടാനുള്ള അവസാന കളിയാണ് സിപിഎമ്മിന്റേതെന്നും സതീശൻ നേരെചൊവ്വേയിൽ പറഞ്ഞു
പി.വി. അൻവർ പൂർണമായും വിശ്വസിക്കാൻ കൊള്ളാത്തവനാണ്. ഫോൺ വിളിക്കുമ്പോൾ റെക്കോർഡ് ചെയ്യുന്നയാളെ എങ്ങനെ വിശ്വസിക്കും. പി.കെ. കുഞ്ഞാലിക്കുട്ടിയും ചെന്നിത്തലയും ഉൾപ്പെടെയുള്ളവർ പലതവണ വിളിച്ചതാണ്. രാജിവച്ചശേഷം എന്തിനാണ് വീണ്ടും മത്സരിക്കുന്നതെന്ന് അൻവർ ആദ്യം വ്യക്തമാക്കണമെന്നും സതീശൻ ചോദിച്ചു.