യു.ഡി.എഫ് പി.വി.അന്‍വറിനെ പൂര്‍ണമായി തള്ളിയിട്ടില്ലെന്ന് കെ.സുധാകരന്‍. ഒരിക്കലും തിരിച്ചുവരേണ്ടെന്ന് പറയില്ല. അന്‍വര്‍ തെരുവില്‍ നടക്കുന്ന രാഷ്ട്രീയനേതാവായി മാറിയതില്‍ ദുഃഖമുണ്ട്. അന്‍വറിന് കഴിവും കാഴ്ചപ്പാടുമുണ്ട്, രാഷ്ട്രീയത്തില്‍ വേണമെന്നാണ് എന്റെ താല്‍പര്യമെന്നും സുധാകരന്‍ പറഞ്ഞു.
അതേസമയം, നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക പിൻവലിക്കാൻ ഒരു പകൽ മാത്രം ബാക്കി നിൽക്കുമ്പോൾ പി വി അൻവർ പത്രിക പിൻവലിക്കുമോയെന്നതിലാണ് ആകാംക്ഷ. ജീവനുണ്ടെങ്കിൽ പത്രിക പിൻവലിക്കില്ലെന്ന് അൻവർ പറഞ്ഞിട്ടുണ്ടെങ്കിലും പരസ്യ പ്രചാരണത്തിന് ഇതുവരെ ഇറങ്ങാത്തതാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ആകാംക്ഷ നിലനിർത്തുന്നത്.
പത്രിക പിൻവലിക്കാൻ സമ്മർദമുണ്ടെന്ന് പറഞ്ഞ അൻവർ പല ഉന്നത നേതാക്കളും ഇപ്പോഴും ചർച്ച നടത്തുണ്ടെന്നും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ടി എം സി സ്ഥാനാർത്ഥിയായി അൻവർ സമർപ്പിച്ച പത്രിക തള്ളിയെങ്കിലും സ്വതന്ത്രനായി നൽകിയ പത്രിക അംഗീകരിച്ചിരുന്നു.