മറ്റൊരു വേനലവധി കൂടി പിന്നിടുമ്പോഴും കോഴിക്കോട് നഗരത്തിലെ പാര്‍ക്കുകള്‍ക്ക് ജീവന്‍ വച്ചിട്ടില്ല. സംരക്ഷണ ഭിത്തിയില്ലാതെയും കാടുമൂടിയും തുരുമ്പെടുത്തും നശിക്കുന്ന പാര്‍ക്കുകള്‍ നവീകരിക്കുമെന്ന് മേയര്‍ ആവര്‍ത്തിച്ച് പറയുന്നതല്ലാതെ ഒന്നും നടന്നിട്ടില്ല. നോക്കുകുത്തിയാകുന്ന പാര്‍ക്കുകളെക്കുറിച്ച് വിദ്യാര്‍ഥിയായ അപര്‍ണ രമേശ് തയ്യാറാക്കിയ എന്‍റെ വാര്‍ത്ത കാണാം.