കേരളം കണ്ട ഏറ്റവും വലിയ വഞ്ചകനും ഒറ്റുകാരനുമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പി.വി. അൻവർ. പിണറായി ആദ്യം വഞ്ചിച്ചത് വി. എസ്. അച്യുതാനന്ദനെയാണെന്നും അങ്ങനെയാണ് മുഖ്യമന്ത്രിയായതെന്നും അൻവർ ആരോപിച്ചു. വയനാട് തുരങ്ക പാതയ്ക്കായി മന്ത്രി മുഹമ്മദ് റിയാസ് കമ്മീഷൻ വാങ്ങിയെന്നും അൻവർ പറഞ്ഞു.
എൽഡിഎഫിനെ പി. വി. അൻവർ വഞ്ചിച്ചുവെന്ന മുഖ്യമന്ത്രിയുടെ പ്രതികരണത്തിലാണ് അൻവറിന്‍റെ മറുപടി. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശവും അൻവർ ആയുധമാക്കി. മുഖ്യമന്ത്രിയുടെ കുടുംബത്തിന് എതിരെയും അൻവർ ഇന്ന് കടന്നാക്രമണം നടത്തി.
മുഖ്യമന്ത്രിയെ ഉന്നമിട്ട് ഇടതുപക്ഷത്തെ തകര്‍ക്കാനുള്ള അന്‍വറിന്റെ ശ്രമം വിലപോവില്ലെന്ന് ടി.പി രാമകൃഷ്ണന്‍റെ മറുപടി. യുഡിഎഫിലേക്കുള്ള വാതിൽ അടച്ചത് വി.ഡി. സതീശനനാണെന്ന് ഇന്നും ആവർത്തിച്ച അൻവർ , സതീശന്റെ ദേഹത്ത് വീണ ചാണകം കുഞ്ഞാലിക്കുട്ടിയുടെയും രമേശ് ചെന്നിത്തലയുടെയും മുഖത്ത് തേച്ചെന്നും പറഞ്ഞു. ഈ തിരഞ്ഞെടുപ്പിൽ ജയിക്കില്ലെന്നും 2026 ൽ മത്സരിച്ചോളാൻ ഷൗക്കത്തിനോട് പറഞ്ഞപ്പോൾ കോൺഗ്രസ് നേതൃത്വത്തെ വിശ്വസിക്കാൻ പറ്റില്ലെന്നായിരുന്നു ഷൗക്കത്തിന്‍റെ മറുപടിയെന്നും അൻവർ വ്യക്തമാക്കി.