pv-anwar

ടിഎംസി സ്ഥാനാർത്ഥിയായി പി.വി. അൻവർ സമർപ്പിച്ച പത്രിക തള്ളി. നോമിനേഷനിൽ പത്ത് പേർ ഒപ്പിടണമായിരുന്നു, ഇതു ചെയ്തിട്ടില്ലെന്ന് കണ്ടെത്തി. വിശദീകരണം നൽകാൻ അൻവർ നേരിട്ടെത്തി. 

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ നാമനിര്‍ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കുകയാണ്. നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന സമയം ഇന്നലെ പൂർത്തിയായപ്പോൾ 19 പേരാണ് രംഗത്തുള്ളത്. ആകെ 25 പത്രികകള്‍ ലഭിച്ചു. കോൺഗ്രസ് സ്ഥാനാർഥിയായി ആര്യാടൻ ഷൗക്കത്തും സിപിഎം സ്ഥാനാർഥിയായി എം.സ്വരാജും ബിജെപി സ്ഥാനാർഥിയായി മോഹൻ ജോർജും തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി പി.വി.അൻവറുമാണ് രാഷ്ട്രീയ പാർട്ടികളുടെ പേരിൽ പത്രിക സമർപ്പിച്ചത്.

പെരിന്തൽമണ്ണ ആർ.ഡി.ഓഫീസിലാണ് സൂക്ഷ്മ പരിശോധന നടക്കുന്നത്. ആര്യാടൻ ഷൗക്കത്തിന്റെയും എം.സ്വരാജിന്റെയും പ്രചാരണ പരിപാടികൾ ഇന്ന് പോത്തുകൾ പഞ്ചായത്തിലാണ്. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ പാണക്കാട് അബ്ബാസലി ശിഹാബ്  തങ്ങൾ ഉദ്ഘാടനം ചെയ്യും. 

ENGLISH SUMMARY:

The nomination paper submitted by P.V. Anvar as a TMC candidate has been rejected. It was found that ten people had to sign the nomination, but this was not done. Anvar personally came to provide an explanation