തൃണമൂല്‍ സ്ഥാനാര്‍ഥിയായി പിവി അന്‍വറും നാമനിര്‍ദേശപത്രിക നല്‍കി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ, ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി രൂപീകരിച്ചതായി അന്‍വര്‍ പറഞ്ഞു. മന്ത്രി മുഹമ്മദ് റിയാസ് പണപിരിവ് നടത്തിയതിന് തെളിവുണ്ടെന്നും പുറത്തുവിടുമെന്നും അൻവർ വെല്ലുവിളിച്ചു.
നിലമ്പൂരിലെ വിവിധ സംഘടനകളെ ഉൾപ്പെടുത്തിയാണ് പുതിയ മുന്നണിയെന്ന് പറഞ്ഞ അൻവർ. തൃണമൂല്‍ ചിഹ്നത്തില്‍ മല്‍സരിക്കാനായില്ലെങ്കില്‍ സ്വതന്ത്രചിഹ്നം തേടുമെന്നും വ്യക്തമാക്കി. വിഡി സതീശനെയും മന്ത്രി മുഹമ്മദ് റിയാസിനെയും ഇന്നും അൻവർ കടന്നാക്രമിച്ചു.