m-swaraj

പ്രവർത്തകരും, നേതാക്കളും നയിച്ച പ്രകടനത്തിനൊപ്പം വന്ന്, LDF സ്ഥാനാർഥി എം സ്വരാജ് നാമനിർദേശ പത്രിക നൽകി. വെളിയംതോട് ജവഹർ നഗറിൽ നിന്ന് തുടങ്ങിയ പ്രകടനം മുദ്രാവാക്യങ്ങളാൽ നിറഞ്ഞു. പി.ബി അംഗം എ വിജയരാഘവൻ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ. ബിജു, മന്ത്രി അബ്ദുറഹിമാൻ എന്നിവർ ഒപ്പം ചേർന്നു.

11.15ന് നിലമ്പൂർ താലൂക്ക് ഓഫീസിന് തൊട്ടടുത്തുള്ള ജങ്ഷനിൽ നിന്ന് പ്രകടനത്തിൻ്റെ തുടക്കം. മുൻനിരയിൽ സ്ഥാനാർഥിയും, നേതാക്കളും. ഓഫീസിൽ 15മിനിറ്റ് നേരത്തെ കാത്തിരിപ്പ്. പിന്നെ പത്രിക നൽകി. പുറത്തിറങ്ങി, വിവാദങ്ങളിലും രാഷ്ട്രീയ എതിരാളികളിലും തൊടാതെയുള്ള പ്രതികരണം.

പത്രികാ സമർപ്പണത്തിന് ശേഷം, പ്രചാരണതിരക്കിലേയ്ക്ക് തന്നെയാണ് സ്ഥാനാർഥി നീങ്ങിയത്. വാഹന ജാഥയും, നേരിട്ടുള്ള വോട്ടു തേടലും, കൺവെൻഷനുകളും  തുടരും. കൂടുതൽ നേതാക്കളും എത്തിയതോടെ സീറ്റ് നിലനിർത്താനുറച്ചു തന്നെയാണ് സി.പി.എമ്മിൻ്റെ നീക്കം.

ENGLISH SUMMARY:

LDF candidate M Swaraj filed his nomination accompanied by a vibrant procession led by party workers and leaders. The rally began from Jawahar Nagar in Veliyamthodu and was filled with slogans. PB member E Vijayaraghavan, state secretariat member P.K. Biju, and Minister Abdurahiman were present.