m-swaraj-01

പി.വി.അന്‍വറിന്‍റെ നീക്കങ്ങളെക്കുറിച്ച് എല്‍ഡിഎഫ് ക്യാംപ് ചിന്തിക്കുന്നേയില്ലെന്ന് എം.സ്വരാജ്.  യുഡിഎഫ് അനിവാര്യമായ അപകടങ്ങളെ നേരിടുകയാണെന്ന് സ്വരാജ് മനോരമ ന്യൂസിനോട്. അത് പരിഹരിക്കാന്‍ കോണ്‍ഗ്രസിനു കഴിയട്ടെയെന്നും പരിഹാസം.

എം. സ്വരാജിനായി നിലമ്പൂരിൽ ഓരോ വീട്ടിലും കയറി വോട്ടു ചോദിക്കുമെന്ന് പി. സരിൻ മനോരമ ന്യൂസിനോട്. ആദ്യാവസാനം നിലമ്പൂരിൽ താൻ പ്രചാരണത്തിന് ഉണ്ടാകും. അപഹാസ്യരാകുന്ന ആളുകളുടെ കൂട്ടത്തിലേയ്ക്ക് രാഹുൽ മാങ്കൂട്ടത്തിലും എത്തുന്നു. രാഹുൽ മാങ്കൂട്ടത്തിലിന്റെ പരിഹാസങ്ങൾക്ക് കാലം മറുപടി നൽകുമെന്നും സരിൻ പറഞ്ഞു.

അതേസമയം, നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് എൽഡിഎഫ് മണ്ഡലം കൺവൻഷൻ ഇന്ന്‌. ഉച്ചകഴിഞ്ഞ് 3.30ന്‌ കോടതിപ്പടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. സ്ഥാനാർഥി എം.സ്വരാജ്, എൽഡിഎഫ് സംസ്ഥാന നേതാക്കൾ, മന്ത്രിമാർ, സാമൂഹ്യ–സാംസ്‌കാരിക രംഗത്ത പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും. കൺവൻഷനോടെ എൽഡിഎഫിന്റെ ഔദ്യോഗിക തെരഞ്ഞെടുപ്പ്‌ പര്യടനത്തിന് തുടക്കമാകും. നാളെ പഞ്ചായത്ത്‌ കൺവൻഷനുകളും മൂന്ന്‌, നാല്‌, അഞ്ച്‌ തീയതികളിൽ ബൂത്ത്‌ കൺവൻഷനുകളും നടക്കും.

ENGLISH SUMMARY:

M. Swaraj from the LDF camp stated that they are not concerned about P.V. Anwar’s moves. He also mentioned to Manorama News that the UDF is facing inevitable dangers. He sarcastically added that it is up to the Congress to find a solution to the situation.