നിലമ്പൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് പി.വി.അന്‍വര്‍. പിണറായിസത്തിനെതിരെയാണ് മല്‍സരം. ഈ യു.ഡി.എഫിനൊപ്പം നിന്നാല്‍ പിണറായിസത്തിനെതിരെ പോരാടാനാവില്ല. ഞാനല്ല,നിലമ്പൂരിലെ ഓരോ വോട്ടര്‍മാരുമാണ് സ്ഥാനാര്‍ഥിയെന്നും പി.വി.അന്‍വര്‍. നാളെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമെന്നും അന്‍വര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തിനിടെ വികാരാധീനനായി പി.വി.അന്‍വര്‍. തന്‍റെ ജീവന്‍പോലും അപകടത്തിലാണ്. പിണറായിയും ആര്‍എസ്എസും സതീശനും ചേര്‍ന്ന് എന്നെ ഞെക്കിപ്പിഴിയുന്നു. നിലമ്പൂരില്‍ തോറ്റാല്‍ പിന്നെ ജീവനോടെ ഉണ്ടാകുമോ എന്നറിയില്ലെന്നും അന്‍വര്‍ പറഞ്ഞു.
അതേസമയം, വി.ഡി.സതീശനെതിരെ വീണ്ടും ആഞ്ഞടിച്ച് പി.വി. അന്‍വര്‍. അന്‍വറിനെ അടുപ്പിക്കരുതെന്ന് സതീശനോട് പറഞ്ഞത് പിണറായിയാണ്. വി.ഡി.സതീശന്‍ നയിച്ചാല്‍ 2026ല്‍ ജയിക്കില്ല. ആര്യാടന്‍ ഷൗക്കത്ത് ജയിക്കില്ല. പിണറായിസത്തെ അവസാനിപ്പിക്കാന്‍ ഷൗക്കത്തിന് കഴിയില്ല. മുഖ്യമന്ത്രിയാകാന്‍ ആര് കൈപൊക്കുമെന്നതിലാണ് യുഡിഎഫ് നേതാക്കളുടെ താല്‍പര്യമെന്നും അന്‍വര്‍ ആരോപിച്ചു.
വി.ഡി.സതീശനെ ഹിറ്റ്ലര്‍ എന്നുവിളിച്ച അന്‍വര്‍ സതീശന്‍റെ കാലു നക്കാന്‍ ഇനിയില്ലെന്ന് പറഞ്ഞു. പിണറായി, സ്വരാജ്, സതീശന്‍, ഷൗക്കത്ത് നെക്സസിനെതിരെയാണ് തന്‍റെ പോരാട്ടം. സതീശന് പിന്നില്‍ പിണറായിയെന്നും അന്‍വറിനെ അടുപ്പിക്കരുതെന്ന് സതീശനോട് പറഞ്ഞത് പിണറായിയെന്നും അന്‍വര്‍ ആരോപിച്ചു. അജിത്കുമാറിനെതിരെ സതീശന്‍ ഒന്നും പറഞ്ഞില്ലെന്നും പിണറായി–RSS-സതീശന്‍ കത്രികപ്പൂട്ടില്‍ നിന്നുകൊടുക്കണോയെന്ന് ജനം തീരുമാനിക്കട്ടെയെന്നും അന്‍വര്‍ പറഞ്ഞു.
പിണറായിസത്തെ അവസാനിപ്പിക്കാന്‍ ഷൗക്കത്തിന് കഴിയില്ല. വ്യാപാരികളുടെ കോളറിന് പിടിച്ച് പണം പിരിക്കുന്നയാളാണ് ഷൗക്കത്ത്. 2016ല്‍ തന്‍റെ 12000 ഭൂരിപക്ഷത്തിന് കാരണം ഷൗക്കത്തിനോടുള്ള എതിര്‍പ്പാണ്. മതനിഷേധത്തിന് ഷൗക്കത്തിനെതിരെ വോട്ട് ചെയ്യുമെന്ന് അന്‍വര്‍. ഒരു സമുദായത്തെ ഉള്ളില്‍ നിന്ന് വിമര്‍ശിച്ച ആളാണ് ഷൗക്കത്ത്. യുഡിഎഫും ടിഎംസിയും ഒരുമിച്ചാലും ഷൗക്കത്ത് ജയിക്കില്ല.
രാഹുല്‍ മാങ്കൂട്ടത്തില്‍ വന്നത് പിണറായിസത്തിന്‍റെ ഇരയായതിനാലാണ്. പാലക്കാട് വച്ചും രാഹുല്‍ എന്നെ സ്വകാര്യമായി വന്ന് കണ്ടിരുന്നു. നാല് ദിവസം മുമ്പ് കെ.സുധാകരനും കണ്ടെന്ന് അന്‍വര്‍.