pv-anvar-byelection-udf
  • 'ലക്ഷങ്ങള്‍ വരുമാനമുണ്ടായിരുന്നു, ഇന്ന് വട്ടപ്പൂജ്യം'
  • 'മല്‍സരിക്കണമെന്നുണ്ടായിരുന്നു, പക്ഷേ പണമില്ല'
  • ആരും ചര്‍ച്ചയ്ക്ക് വിളിക്കരുതെന്നും അന്‍വര്‍

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനോ യുഡിഎഫില്‍ ചേരാനോ ഇല്ലെന്ന് പി.വി.അന്‍വര്‍. ഇനി ആരും തന്നെ ചര്‍ച്ചയ്ക്ക് വിളിക്കരുതെന്നും രണ്ടു മുന്നണികളും കൂടി തന്നെ ഞെക്കി ഇല്ലാതെയാക്കിയെന്നും ജീവന്‍ മാത്രമാണ് ബാക്കിയെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫില്‍ തന്നെ ഘടകകക്ഷിയാക്കാതിരിക്കുന്നത് വി.ഡി.സതീശനാണ്. സതീശന് തന്നോട് വ്യക്തി വിരോധം ഇല്ലെന്നും ചിലര്‍ സതീശനെ തെറ്റിദ്ധരിപ്പിച്ചതിനാലാണെന്നും അന്‍വര്‍ പറഞ്ഞു. അന്‍വര്‍ യുഡിഎഫില്‍ വന്നാല്‍ അധികപ്രസംഗം തുടരുമെന്നായിരുന്നു തനിക്കെതിരായ പ്രചാരണം.

ലക്ഷങ്ങള്‍ വരുമാനമുണ്ടായിരുന്ന തന്നെ വട്ടപ്പൂജ്യത്തിലേക്ക് എത്തിച്ചെന്നും മല്‍സരിക്കണമെങ്കില്‍ പണം വേണം അത് തന്‍റെ കൈവശമില്ലെന്നും അന്‍വര്‍ വിശദീകരിച്ചു. നിലമ്പൂരില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് ജനം തീരുമാനിക്കട്ടെയെന്നും സിപിഎമ്മുമായി ഒരു ചര്‍ച്ചയ്ക്കും ഇല്ലെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. 

ENGLISH SUMMARY:

PV Anvar has clarified that he will neither contest the Nilambur by-election nor join the United Democratic Front (UDF). Speaking to the media, Anvar expressed his disillusionment with both political fronts, stating he has been sidelined and left with just his life. He blamed VD Satheesan for excluding him from the UDF fold but added that there is no personal enmity, suggesting Satheesan was misinformed by others.