യു.ഡി.എഫ്. സഹകരണകക്ഷിയായി പ്രഖ്യാപിക്കാത്തതിന് വി.ഡി.സതീശിനെതിരെ ആഞ്ഞടിച്ച് പി.വി.അന്‍വര്‍. പിണറായി സര്‍ക്കാരിനെ താഴെയിറക്കാന്‍ കാലുപിടിക്കുമ്പോള്‍ തന്‍റെ മുഖത്തുചവിട്ടുകയാണ് ചെയ്തതെന്ന് അന്‍വര്‍ വിമര്‍ശിച്ചു. യു.ഡി.എഫില്‍ എടുക്കാമെന്ന് വി.ഡി.സതീശന്‍ ഉറപ്പുനല്‍കിയിരുന്നു. ഇനി കാലുപിടിക്കാനില്ലെന്നും അന്‍വര്‍ വ്യക്തമാക്കി. കാലുപിടിക്കുമ്പോള്‍ മുഖത്ത് ചവിട്ടുന്നു, കത്രികപൂട്ടാണ് ലക്ഷ്യം. വലിയ പീഠത്തില്‍നിന്ന് ഭൂമിയിലേക്ക് ഇറങ്ങിവന്നയാളാണ് ഞാന്‍. ചിലര്‍ പീഠത്തില്‍തന്നെ ഇരിക്കാന്‍ ആഗ്രഹിക്കുന്നു. എന്നെ ദയാവധത്തിന് വിട്ടിരിക്കുന്നു, എന്താണ് ഇനി ചെയ്യേണ്ടത്. നഗ്നനാക്കി നിര്‍ത്തിയിരിക്കുന്നു, വസ്ത്രം അണിയാന്‍ അനുവദിക്കണമെന്നും അന്‍വര്‍ പരിഹസിച്ചു.
കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിലാണ് ഇനി പ്രതീക്ഷയെന്ന് പി.വി.അന്‍വര്‍. വേണുഗോപാലിനോട് സംസാരിക്കാന്‍ ശ്രമിക്കുമെന്നും അന്‍വര്‍ പറഞ്ഞു.
യുഡിഎഫില്‍ അസോഷ്യേറ്റ് അംഗമാക്കിയാലും മതിയെന്ന് പി.വി.അന്‍വര്‍. എന്നാല്‍ അത് സമൂഹത്തോട് യുഡിഎഫ് നേതൃത്വം പറയേണ്ടേയെന്ന് അന്‍വര്‍ ചേദിച്ചു. വി.ഡി.സതീശന്‍ എന്നോട് പറഞ്ഞ കാര്യങ്ങള്‍ പുറത്തു പറയേണ്ടേ ?. അന്‍വര്‍ നിലപാട് വ്യക്തമാക്കട്ടെയെന്ന് പറയുന്നു, ഇനി എന്ത് വ്യക്തമാക്കാനാണ്. വസ്ത്രാക്ഷേപം നടത്തി തെരുവില്‍വിട്ട് മുഖത്ത് ചെളിവാരി എറിയുന്നു.ഒപ്പംകൂട്ടാന്‍ പറ്റാത്ത ചൊറിയുംചിരങ്ങും പിടിച്ചവനാണോ താനെന്നും അന്‍വര്‍ചോദിച്ചു.
ആര്യാടന്‍ ഷൗക്കത്ത് എങ്ങനെ സ്ഥാനാര്‍ഥിയായെന്ന് തനിക്കറിയാമെന്ന് അന്‍വര്‍ പറഞ്ഞു. പ്രതിപക്ഷ നേതാവിനെ ആരാണ് പറ്റിച്ചതെന്നും അറിയാം. അത് പറയേണ്ട ഘട്ടംവന്നാല്‍ ജനങ്ങളോട് പറയുമെന്ന് പി.വി.അന്‍വര്‍ വ്യക്തമാക്കി. ആവശ്യമെങ്കില്‍ തൃണമൂല്‍ മല്‍സരിക്കും, മമത പ്രചാരണത്തിന് വരുമെന്നും അന്‍വര്‍ പറഞ്ഞു.