നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലേക്ക് എല്‍ഡിഎഫ് ഇതുവരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്തതില്‍ പരിഹാസവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. 'പ്രമുഖ പാര്‍ട്ടിക്ക് സിറ്റിങ് സീറ്റിലേക്ക് സ്ഥാനാര്‍ഥിയെ അന്വേഷിക്കുന്നു, ചിഹ്നം പ്രശ്‌നമല്ല' എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫെസ്ബുക്കില്‍ കുറിച്ചത്. ഒഎല്‍എക്‌സിന്റെ ലോഗോയും പോസ്റ്റിനൊപ്പം രാഹുല്‍ പങ്കുവെച്ചിട്ടുണ്ട്
ഇന്നലെയാണ് കോൺഗ്രസ് നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. ആര്യാടൻ ഷൗക്കത്താണ് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത്. ഇത് സംബന്ധിച്ച പ്രഖ്യാപനം എഐസിസി പുറത്തിറക്കിയിരുന്നു. ദീർഘകാലം നിലമ്പൂർ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ച അന്തരിച്ച കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിൻ്റെ മകനാണ് ആര്യാടൻ ഷൗക്കത്ത്
രാഹുലിന്‍റെ കുറിപ്പ്
പ്രമുഖ പാർട്ടിക്ക് സിറ്റിംഗ് സീറ്റിലേക്ക് സ്ഥാനാർത്ഥിയെ അന്വേഷിക്കുന്നു…..
(ചിഹ്നം പ്രശ്നമല്ല)