udf-nilambur

പിണറായി സര്‍ക്കാരിന്‍റെ ഭരണവിരുദ്ധ വികാരം അളന്ന് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് തയാറാകാനുള്ള നല്ല അവസരമാണ് യുഡിഎഫിന് നിലമ്പൂ‍ര്‍. യുഡിഎഫ് മുന്നണി വിപുലീകരണത്തിനും നിലമ്പൂര്‍ കരുത്താകും. കല്ലുകടിയില്ലാതെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കാനായാല്‍ പാതിവഴി കടന്നെന്ന് കണക്കുക്കൂട്ടുന്ന കോണ്‍ഗ്രസിന്‍റെ സജീവ പരിഗണനയിലുള്ളത് ആര്യാടന്‍ ഷൗക്കത്ത്, വി.എസ്.ജോയ് എന്നീ രണ്ടുപേരുകളാണ്.

തൃക്കാക്കരയും പുതുപ്പള്ളിയും പോലെ വൈകാരിക ഘടകങ്ങള്‍ ഇല്ല. ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ കാലാവസ്ഥയില്‍ നടന്ന പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകള്‍ പോലെയുമല്ല. നിലമ്പൂരില്‍ യുഡിഎഫ് കാണുന്നത് അടിമുടി രാഷ്ട്രീയ പോരാട്ടമാണ്. നിലമ്പൂരിനെ മറന്നിരിക്കുമ്പോള്‍ പൊടുന്നനെ പ്രഖ്യാപിച്ചിട്ടും സുസജ്ജമെന്ന് തറപ്പിച്ചുപറയുകയാണ് നേതാക്കള്‍. ആര്യാടന്‍ ഷൗക്കത്തിന്‍റെയും വി.എസ്.ജോയിയുടെയും മുഖങ്ങള്‍ മാത്രമേ നിലവില്‍ കോണ്‍ഗ്രസിനു മുന്‍പിലുള്ളു. രണ്ടിലൊരാളെ തിരഞ്ഞെടുക്കുക ബുദ്ധിമുട്ടായാല്‍ മാത്രമേ മറ്റൊരു മുഖത്തെക്കുറിച്ച് ആലോചന ഉയരൂ.

ഇടതുപക്ഷത്തെ അടിക്കാന്‍ അന്‍വറിനോളം നല്ല വടി യു.ഡിഎഫിന് കിട്ടാനില്ല. അത് പരമാവധി പ്രയോജനപ്പെടുത്തും. എന്നാല്‍, അന്‍വറിനെ ഏത് അറ്റം വരെ പ്രതിപക്ഷം ഉള്‍കൊള്ളുമെന്ന് വരുംദിവസങ്ങള്‍ തെളിയിക്കും. കേരളാ കോണ്‍ഗ്രസിനെ മടക്കിക്കൊണ്ടുവന്ന് മുന്നണി അടിത്തറ വിപുലമാക്കാനുള്ള നീക്കങ്ങള്‍ സജീവമായിരിക്കെ ഘടകകക്ഷികള്‍ക്കും നിലമ്പൂര്‍ നിര്‍ണായകമാണ്

ENGLISH SUMMARY:

Nilambur bypoll becomes a key political battleground for the UDF to assess anti-incumbency against the Pinarayi government and expand its alliance. Congress considers Aryadan Shoukath and V.S. Joy as prime candidates, while Anwar's role in countering the Left adds to the strategic importance.