മുഖ്യമന്ത്രി പിണറായി വിജയനുമായും സിപിഎമ്മുമായും കൊമ്പുകോര്‍ത്ത പി.വി അന്‍വറിന്‍റെ രാഷ്ട്രീയ ഭാവി നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്. എന്നാല്‍ പിവി അന്‍വര്‍ യുഡിഎഫിന് ബാധ്യതയാകുമെന്നാണ് പിബി അംഗം എ. വിജയരാഘവന്‍റെ പ്രതികരണം. തിരഞ്ഞെടുപ്പിന് സജ്ജമെന്ന് മുസ്ലിം ലീഗും പ്രഖ്യാപിച്ചു.
നിലമ്പൂരില്‍ ആര് വീഴുമെന്നും ആര് വാഴുമെന്നും തീരുമാനിക്കുന്നതില്‍ അന്‍വര്‍ ഫാക്ടര്‍ പ്രധാനമാണ്. മണ്ഡലത്തില്‍ സ്വന്തം കരുത്ത് തെളിയിക്കാനുള്ള അവസരമായതിനാല്‍ തന്നെ ആലോചിച്ചുറപ്പിച്ചാകും അന്‍വറിന്‍റെ ഓരോ നീക്കവും. ആര്യാടന്‍ ഷൗക്കത്ത് സ്ഥാനാര്‍ഥിയായാല്‍ അംഗീകരിക്കുമോ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ.
തൃണമൂലിന്‍റെ നിലപാടുമായി കോണ്‍ഗ്രസിന് അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും അന്‍വറിനെ ഒപ്പം നിര്‍ത്തണമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍ അന്‍വര്‍ യുഡിഎഫിന് ബാധ്യതയാകുമെന്ന് സിപിഎം പിബി അംഗം എ. വിജയരാഘവന്‍. നിലമ്പൂരിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമുണ്ടാകുമെന്നാണ് കെപിസിസി വര്‍ക്കിങ് പ്രസിഡന്‍റ് എപി അനില്‍കുമാര്‍ എംഎല്‍എയുടെ അവകാശവാദം.