ദേശീയപാത നിര്‍മാണത്തിലെ അപകാതകള്‍ ചര്‍ച്ചയാകുമ്പോഴും ദേശീയപാത യഥാര്‍ഥ്യമാകുന്നത് സര്‍ക്കാരിന്‍റെ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തി പിണറായി സര്‍ക്കാര്‍. സ്ഥലം ഏറ്റെടുത്തു നല്‍കിയില്ലായിരുന്നെങ്കില്‍ ദേശീയപാത യഥാര്‍ഥ്യമാകില്ലായിരുന്നുവെന്ന് അവകാശവാദത്തിലാണ് സംസ്ഥാനം ക്രഡിറ്റ് എടുക്കുന്നത്. പ്രോഗ്രസ് കാര്‍ഡ് കേരളത്തിന്‍റെ വികനസനത്തിന്‍റെ നാഴികക്കലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക അവതരിക്കുന്ന ശരീരഭാഷയോടെയാണ് ഇന്നലെ രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിക്കപ്പെട്ടത്. ദേശീയപാത നിര്‍മാണത്തില്‍ ആക്ഷേപങ്ങള്‍ നേരിടുമ്പോഴും അത് യഥാര്‍ഥ്യമാക്കുന്നതിലുള്ള സര്‍ക്കാര്‍ ഇടപെടലുകളെ നേട്ടങ്ങളായി പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ അവതരിപ്പിച്ചിരിക്കുന്നു. പ്രകടനപത്രികയില്‍ നല്‍കിയ 900 വാഗ്ദാനങ്ങള്‍ എത്രത്തോളം പാലിച്ചുവെന്നും
അതിനപ്പുറം സര്‍ക്കാര്‍ എന്ത് ചെയ്തുവെന്നും പ്രോഗസ് റിപ്പോര്‍ട്ടില്‍ പറയുന്നു. വിഴിഞ്ഞം തുറമുഖം, വയനാട് ദുരിതാശ്വാംസം എന്നിവ സര്‍ക്കാരിന്‍റെ നേട്ടങ്ങളായി പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ അവതരിപ്പിച്ചിരിക്കുന്നു. മൂന്നാം തവണയും ഇടതുപക്ഷത്തിനൊപ്പം നില്‍ക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതാണ് പ്രോഗ്രസ് റിപ്പോര്‍ട്ട് എന്ന് എം വി ഗോവിന്ദന്‍ മനോരമ ന്യൂസിനോട് പറഞ്ഞു
ലൈഫ് മിഷന്‍ വഴിയുള്ള വീടുകള്‍ പൂര്‍ത്തീകരിക്കുന്നത് ലക്ഷ്യത്തിലേക്ക് നീങ്ങുന്നുവെന്നും ഐടി രംഗത്തുള്ളപ്പടെ മുന്നോട്ടെന്നും പ്രോഗ്രസ് റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു. സംരഭക വര്‍ഷം പദ്ധതിയില്‍ 3.4 ലക്ഷ സംരംഭങ്ങള്‍ ആരംഭിച്ചുവെന്ന് പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നു. ആശാവര്‍ക്കര്‍മാര്‍ ഉള്‍പ്പെടുന്ന സ്കീം വര്‍ക്കേഴ്സിനുള്ള ആനുകൂല്യം വര്‍ധിക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്ന് പ്രോഗ്രസ് കാര്‍ഡില്‍ പരാമര്‍ശിക്കുന്നത്