ശശി തരൂർ എം.പി കോൺഗ്രസിന്റെ നിയന്ത്രണത്തിൽ നിൽക്കണമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. കോൺഗ്രസ് പ്രതിനിധിയായാണ് തരൂർ എം.പി ആയതെന്നും പാർട്ടിയുടെ വളയത്തിനുള്ളിൽ നിന്നാകണം അദ്ദേഹത്തിന്റെ പ്രവർത്തനമെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.
തരൂരിന്റെ വാക്കുകൾ സംശയങ്ങൾ ഉണ്ടാക്കുന്നുവെന്നും അടൂർ പ്രകാശ് ആരോപിച്ചു. പാർട്ടിയുടെ പൊതു താൽപര്യങ്ങൾക്ക് വിരുദ്ധമായ പ്രസ്താവനകൾ തരൂരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.