മലപ്പട്ടത്ത് ഗാന്ധി സ്തൂപം സ്ഥാപിക്കുന്നതിനെതിരെ സി.പി.എം നേതാവ് നടത്തിയ ഭീഷണിക്കെതിരെ രൂക്ഷ വിമർശിച്ച് യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് അബിൻ വർക്കി. ഗാന്ധി രക്തം ഒഴുക്കി ഉണ്ടാക്കിയ നാടാണിതെന്നും അദ്ദേഹത്തിന്റെ ഓർമ്മകൾ തളം കെട്ടി നിൽക്കുന്ന നാടാണിതെന്നും അബിൻ വർക്കി പറയുന്നു. വെടിവെച്ചു കൊന്നിട്ട് പോലും ഗാന്ധിയുടെ ഓർമ്മകൾ മരിച്ചിട്ടില്ലെന്നും പിന്നെയാണോ ഒരു സ്തൂപം തകർത്ത് ഗാന്ധിയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.
മലപ്പട്ടത്ത് എവിടെയാണോ ഗാന്ധി സ്തൂപം വെക്കാൻ തീരുമാനിച്ചത് അവിടെ തന്നെ അത് സ്ഥാപിക്കുമെന്നും ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ സ്തൂപം തകർത്ത് പാർട്ടി ഗ്രാമം സൃഷ്ടിക്കാൻ ശ്രമിച്ചാൽ അതിന് കേരളത്തിൽ അനുവദിക്കില്ലെന്നും അബിൻ വർക്കി വ്യക്തമാക്കി. വെടിവച്ചവർക്ക് സാധിച്ചിട്ടില്ലെന്നും പിന്നെയാണോ തകർക്കാൻ ഇറങ്ങിയവർ എന്നും അദ്ദേഹം തന്റെ ഫെയ്ബുക്ക് പോസ്റ്റിൽ വിമർശിച്ചു.
"മലപ്പട്ടത്ത് ഗാന്ധി സ്തൂപം വെച്ചാൽ ഞങ്ങൾ പൊളിക്കും", "ഗാന്ധി സ്തൂപം വെച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയെ തകർക്കാം എന്നാണോ വിചാരിക്കുന്നത്" എന്നാണ് സി.പി.എം നേതാവ് പറഞ്ഞത്.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
" മലപ്പട്ടത്ത് ഗാന്ധി സ്തൂപം വച്ചാൽ ഞങ്ങൾ പൊളിക്കും.."
" ഗാന്ധി സ്തൂപം വെച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയെ തകർക്കാം എന്നാണോ വിചാരിക്കുന്നത്.."
ഇതാണ് സിപിഎം നേതാവ് പറഞ്ഞത്..
ഇത് ഗാന്ധി രക്തം ഒഴുക്കി ഉണ്ടാക്കിയ നാടാണ്. അദ്ദേഹത്തിന്റെ ഓർമ്മകൾ തളം കെട്ടി നിൽക്കുന്ന നാടാണ്. വെടി വെച്ചു കൊന്നിട്ട് ആ ഓർമ്മകൾ മരിച്ചിട്ടില്ല പിന്നെയല്ലേ ഒരു സ്തൂപം തകർത്ത് ഗാന്ധിയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്.
അതുകൊണ്ട് ഞങ്ങൾ പറയുന്നു. മലപ്പട്ടത്ത് എവിടെയാണോ ഗാന്ധി സ്തൂപം വെക്കാൻ തീരുമാനിച്ചത് അവിടെ തന്നെ ഞങ്ങൾ അത് സ്ഥാപിക്കും. ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ സ്തൂപം തകർത്ത് പാർട്ടി ഗ്രാമം സൃഷ്ടിക്കാൻ ശ്രമിച്ചാൽ അതിന് കേരളത്തിൽ അനുവദിക്കില്ല.
വെടിവച്ചവർക്ക് സാധിച്ചിട്ടില്ല.. പിന്നെയല്ലേ തകർക്കാൻ ഇറങ്ങിയവർ..
മഹാത്മ ഗാന്ധി