k-sudhakaran

തന്നെ മാറ്റിയത് തെറ്റല്ലെങ്കിലും ശരിയല്ലെന്ന് കെ.സുധാകരന്‍. ഒഴിവാക്കിയതിന്‍റെ കാരണമറിയില്ല. അതൃപ്തിയില്ല. ഉണ്ടെങ്കില്‍ രാജിവെച്ചേനേ. ദീപ ദാസ്മുന്‍ഷി കൊടുത്ത റിപ്പോര്‍ട്ടിനോട് എതിര്‍പ്പുണ്ട്. പ്രവര്‍ത്തകസമിതിയില്‍ ക്ഷണിതാവായിട്ട് എന്തുകാര്യം?. പ്രവര്‍ത്തനപരിധി എവിടെ?. ഔദ്യോഗികസ്ഥാനമില്ലെങ്കിലും പ്രവര്‍ത്തിക്കും. പാര്‍ട്ടിയുടെ അംഗീകാരം ആവശ്യമില്ല. പ്രവർത്തകർ കൂടെയുണ്ടായാല്‍ മതി. 

സണ്ണി ജോസഫ് തന്‍റെ നോമിനിയല്ല. അദ്ദേഹത്തെ മനസറിഞ്ഞാണ് അനുഗ്രഹിച്ചത്. സണ്ണിയെയും തന്നെയും താരതമ്യം ചെയ്യേണ്ട. സണ്ണിയെ ഫോട്ടോ കണ്ട് തിരിച്ചറിയുന്നില്ലെങ്കിൽ ഒരാഴ്ച കൊണ്ട് അത് മാറിക്കോളും. തന്നെ മാറ്റിയതില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് റോളുണ്ടെന്ന് കരുതുന്നില്ല. എന്നാല്‍ നിരവധി പ്രവർത്തകർക്കും നേതാക്കൾക്കും അതൃപ്തിയുണ്ട്. പാർട്ടി പറഞ്ഞാൽ കണ്ണൂരിൽ മത്സരിക്കും. നിയമസഭാ തിരഞ്ഞെടുപ്പിനെ തന്റെ മാറ്റം ബാധിക്കില്ല. ആരുടെയും സപ്പോർട്ടിന് വേണ്ടി നടന്നിട്ടില്ല. പിണറായി വിജയനെ എതിർക്കാൻ താനുണ്ടാകുമെന്നും കെ. സുധാകരന്‍ വ്യക്തമാക്കി. 

ENGLISH SUMMARY:

I don't know the reason for the exclusion. No dissatisfaction, says k sudhakaran