കെപിസിസി അഴിച്ചുപണിയെ ചൊല്ലിയുള്ള അസ്വാരസ്വങ്ങൾക്കിടെ പുതിയ നേതൃത്വവുമായി മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും ചർച്ച നടത്തുന്നു.രമേശ് ചെന്നിത്തലയും ശശി തരൂരും അടക്കമുള്ള നേതാക്കളും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും പുന:സംഘടനയുമാണ് ചർച്ച വിഷയം.
കെപിസിസിയുടെ പുതിയ നേതൃത്വം ആദ്യമായി ഇന്ദിരാഭവനില്‍ മുഖം കാണിക്കാനെത്തി. സ്ഥാനമൊഴിഞ്ഞ പ്രസിഡന്‍റ് കെ.സുധാകരന്‍ പിണങ്ങി മാറി നിന്നെങ്കിലും യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് പടിയിറങ്ങിയ എം.എം.ഹസന്‍ യുവനിരക്കൊപ്പം യോഗത്തിനെത്തി. അധ്യക്ഷൻ സണ്ണി ജോസഫ്, വർക്കിംഗ് പ്രസിഡന്‍റുമാരായ എ.പി.അനിൽകുമാർ, പി.സി.വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്, രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ്, ശശി തരൂർ തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുക്കുന്നത്. തിരഞ്ഞെടുപ്പ് ഒരുങ്ങളും താഴെ തട്ടിലെ പുനഃസംഘടനയും ചർച്ച ചെയ്യും. നേതൃമാറ്റത്തില്‍ അസ്വസ്ഥരായ എം.പിമാരടക്കമുള്ളവരോട് ഹൈക്കമാന്‍ഡ് സംസാരിച്ചേക്കും. പുനഃസംഘടനയിൽ അതൃപ്തി പുകയുന്നു എന്ന റിപ്പോർട്ടുകളെ പി.സി.വിഷ്ണുനാഥ് തള്ളി
കെ.സുധാകരൻ യോഗത്തിൽ പങ്കെടുക്കാത്തത് നേരത്തെ അറിയിച്ച പ്രകാരമെന്ന് രമേശ് ചെന്നിത്തല. നിലവിലെ അത്യപ്തികളെ കുറിച്ച് അറിയില്ലെന്ന് പറഞ്ഞൊഴിഞ്ഞു എo എം ഹസനും അടൂർ പ്രകാശും. കൊടിക്കുന്നിൽ സുരേഷ് ഉന്നയിച്ച ദലിത് പ്രാധിനിത്യ കുറവ് എന്ന ആരോപണവും പാർട്ടി വേണ്ട പോലെ പരിഗണിക്കുമെന്നും നേതാക്കൾ പ്രതികരിച്ചു.