തന്നെ ഡിസിസി പ്രസിഡന്‍റാക്കിയത് കെ.സുധാകരനായിരുന്നുവെന്ന് സണ്ണി ജോസഫ് മനോരമ ന്യൂസിനോട്. തന്‍റെയല്ലാതെ ആരുടെ പേര് പറയുമെന്നാണ് അന്ന് സുധാകരന്‍ ചോദിച്ചത് . പൂര്‍ണമായല്ലെങ്കിലും രാഷ്ട്രീയമായി സുധാകരന് പകരക്കാരനാകാന്‍ കഴിയും. ഞാന്‍ ഒറ്റയ്ക്കല്ല. കരുത്തുറ്റ ടീമിന്‍റെ ബലത്തില്‍ മുന്നോട്ട് പോകും. കെപിസിസിക്ക് ഇപ്പോഴുള്ളത് വര്‍ക്കിങ് അല്ല ഹാര്‍ഡ് വര്‍ക്കിങ് പ്രസിഡന്‍റുമാരാണ്. 2026 അല്ല 2025 തന്നെയാണ് ലക്ഷ്യം. തദ്ദേശതിരഞ്ഞെടുപ്പിന്‍റെ ഒരുക്കങ്ങള്‍ കോണ്‍ഗ്രസ് ആരംഭിച്ചുകഴിഞ്ഞുവെന്നും നിയുക്ത കെപിസിസി അധ്യക്ഷന്‍ പറഞ്ഞു.
കെപിസിസി പ്രസിഡന്‍റായി സണ്ണി ജോസഫ് അല്‍പസമയത്തിനകം ചുമതലയേല്‍ക്കും. പുതിയ വർക്കിങ് പ്രസിഡന്‍റുമാരായ പി.സി.വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, എ.പി.അനിൽകുമാർ എന്നിവരും ഇന്ദിരാഭവനില്‍ ചുമതലയേൽക്കും.