കെ.പി.സി.സിയുടെ പുതിയ ഭാരവാഹി ലിസ്റ്റിനെ പ്രകീർത്തിച്ച് കെ. മുരളീധരൻ രംഗത്ത്. "ബോംബ് പൊട്ടുമെന്ന് കരുതിയിരിക്കുമ്പോൾ ഏറുപടക്കം പോലും പൊട്ടിയില്ല," അദ്ദേഹം പറഞ്ഞു. "ശരിയായ സമയത്ത് ശരിയായ ലിസ്റ്റ്" ആണ് പുറത്തുവന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ഒറ്റക്കെട്ടെന്ന് ഇടയ്ക്കിടയ്ക്ക് പറയേണ്ട, ചിലർക്ക് സംശയം തോന്നും. ഒറ്റക്കെട്ടാണെന്ന് കാണിച്ചുകൊടുക്കുകയാണ് വേണ്ടത്," മുരളീധരൻ അഭിപ്രായപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പിലും ഐക്യം വേണം. യുവതലമുറയ്ക്കുവേണ്ടി മാറാൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫും അദ്ദേഹത്തിന്റെ ടീമും ശക്തമെന്ന് കെ.സി.വേണുഗോപാൽ. കെ. സുധാകരന്റെ പ്രവർത്തനങ്ങളെ പാർട്ടി എന്നും സ്മരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടീം പാക്കേജ് വേണമെന്നതിനാലാണ് എം.എം. ഹസ്സനെ കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയത്. "എന്റെ എന്ന ചിന്ത മാറ്റി നമ്മൾ എന്നാക്കണം. ഇല്ലെങ്കിൽ പാർട്ടി വട്ടപ്പൂജ്യമാകും," കെ.സി. വേണുഗോപാൽ മുന്നറിയിപ്പ് നൽകി.
പാര്‍ട്ടിയെ ജനകീയമാക്കാന്‍ കഴിഞ്ഞെന്ന് വിടവവാങ്ങല്‍ പ്രസംഗത്തില്‍ കെ. സുധാകന്‍. തിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയങ്ങളിലേക്ക് പാര്‍ട്ടിയെ നയിച്ചു. എന്‍റെകാലത്ത് നേട്ടം മാത്രമാണ് കോട്ടങ്ങളൊന്നും സംഭവിച്ചിട്ടില്ല. യൂണിറ്റ് കമ്മിറ്റികള്‍ എന്‍റെ സ്വപ്നമായിരുന്നു. പൂര്‍ത്തിയാകാത്തതില്‍ ദുഃഖമെന്നും കെ.സുധാകരന്‍. യൂണിറ്റ് കമ്മിറ്റികള്‍ പൂര്‍ത്തിയാക്കണമെന്ന് സണ്ണി ജോസഫിനോട് സുധാകരന്‍.