എറണാകുളത്ത് സിപിഎമ്മിന് യുവമുഖം. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി എസ്.സതീഷിനെ തിരഞ്ഞെടുത്തു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. നിലവില്‍ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗമാണ്. കോതമംഗലം അയ്യങ്കാവ് സ്വദേശിയായ സതീഷ് ഡി.വൈ.എഫ്.ഐ മുന്‍ സംസ്ഥാന അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
12 അംഗ ജില്ലാ സെക്രട്ടേറിയറ്റില്‍ കെ.എസ്.അരുണ്‍കുമാറും ഷാജി മുഹമ്മദും പുതുമുഖങ്ങളായെത്തി . സി.എൻ.മോഹനൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഒഴിവിലാണു സതീഷ് സെക്രട്ടറിയാകുന്നത്.