വഖഫ് ബില്ല് ഉയർത്തി രാഷ്ട്രീയ വിവാദമുണ്ടാക്കുന്നത് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ക്രൈസ്തവ വോട്ടുകളെ സ്വാധീനിക്കില്ലെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം. തിരഞ്ഞെടുപ്പിൽ മുന്നോടിയായി നിലമ്പൂർ ചുങ്കത്തറയിൽ ചേർന്ന കേരള കോൺഗ്രസ് കൺവെൻഷൻ മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
മലയോര മേഖലയിലെ വന്യജീവി ശല്യം കൂടി ഉയർത്തിക്കാട്ടിയായിരുന്നു കേരള കോൺഗ്രസിൻറെ കൺവെൻഷൻ. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് സംവിധാനം ഏകോപിപ്പിക്കുന്നതിന്റെ ഭാഗം കൂടിയായിരുന്നു യോഗം. കോൺഗ്രസ് നേതൃത്വം തീരുമാനിക്കുന്ന ഏത് സ്ഥാനാർത്ഥിയെയും കേരള കോൺഗ്രസ് പിന്തുണയ്ക്കുമെന്ന് നേതൃത്വം വ്യക്തമാക്കി.
കേരള കോൺഗ്രസിന് പുറമേ യുഡിഎഫിന്റെ മറ്റു കടകക്ഷികളും ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രത്യേകം കൺവെൻഷനുകൾ വിളിക്കുന്നുണ്ട് .