വഖഫ് ഭേദഗതി ബില്ലിനെ എതിർത്തും അനുകൂലിച്ചും കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി.ഭൂമിക്കായി പോരാടുന്ന മുനമ്പത്തെ ജനങ്ങളോട് ഐക്യദാർഢ്യം ആവർത്തിക്കുകയാണെന്നും മതനേതാക്കൾക്കും ബിഷപ്പുമാര്‍ക്കും ഒപ്പം ഉറച്ചുനിൽക്കുന്നതായും ന്യൂനപക്ഷങ്ങളുടെ മതപരമായ കാര്യങ്ങളിൽ ഇടപെടാനുള്ള കേന്ദ്രസർക്കാർ നീക്കത്തെ പൂർണ്ണമായും എതിർക്കുന്നതായും ഫെയ്സ്ബുക്കില്‍ കുറിച്ചു.
കുറിപ്പ്
ഭൂമിക്കായി പോരാടുന്ന മുനമ്പത്തെ ജനങ്ങളോട് ഐക്യദാർഢ്യം ആവർത്തിക്കുകയാണ്. വർഷങ്ങളായി ജീവിച്ചും അനുഭവിച്ചും വരുന്നു ഭൂമിയിൽ ഉള്ള അവകാശം ഒരു ഘട്ടത്തിലും നഷ്ടപ്പെടാൻ ഇടവരരുത്. അത് ജനാധിപത്യവിരുദ്ധമാണ്. വഖഫ് ബോർഡുകളുടെ ഏകപക്ഷീയമായ ഭൂമി ഏറ്റെടുക്കൽ അധികാരം നിയന്ത്രിക്കുന്നതിനോട് യോജിക്കുന്നു. നിലവിലുള്ള നിയമത്തിലെ അന്യായമായ വ്യവസ്ഥകളെ എതിർക്കുന്നതിൽ മതനേതാക്കൾക്കും ബിഷപ്പുമാര്‍ക്കും ഒപ്പം ഉറച്ചുനിൽക്കുന്നു.എന്നാൽ പൊതുവേ ഭേദഗതി നിർദ്ദേശങ്ങൾ അസ്വീകാര്യമാണ്. വഖഫ് ബോർഡിൽ അ മുസ്ലിങ്ങളെ ഉൾപ്പെടുത്താം എന്ന വ്യവസ്ഥ നീക്കം ചെയ്യണം. വഖഫ് ബോർഡുകളുടെ വിവേചനാധികാരം നിയന്ത്രിക്കാൻ ശ്രമിക്കുന്ന ബില്ലിലെ നിർദ്ദിഷ്ട ഭേദഗതി ഈ ദിശയിലുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ് അംഗീകരിക്കുന്നു. (വകുപ്പ് 20) ഭേദഗതി ബിൽ.] വഖഫ് തീർപ്പ് കോടതിയിൽ ചോദ്യം ചെയ്യാമെന്നത് തീർത്തും സ്വാഗതാർഹമാണ്. അതേസമയം മുനമ്പത്തെയും സമാനമായ മറ്റ് സ്ഥലങ്ങളിലേയും വിഷയം പൂർണ്ണമായി പരിഹരിക്കപ്പെടാൻ ഈ നിയമ ഭേദഗതിയിലൂടെ കഴിയുമെന്ന് ഈ സഭയ്ക്ക് ഉറപ്പുതരാൻ കേന്ദ്രസർക്കാരിന് കഴിയുമോ. അല്ലെങ്കിൽ മുനമ്പം പോലുള്ള പ്രശ്നം പരിഹരിക്കാൻ വഴിയൊരുങ്ങുന്ന നിയമനിർമ്മാണം നടത്തണം.ന്യൂനപക്ഷങ്ങളുടെ മതപരമായ കാര്യങ്ങളിൽ ഇടപെടാനുള്ള കേന്ദ്രസർക്കാർ നീക്കത്തെ പൂർണ്ണമായും എതിർക്കുന്നു