സിപിഎം നേതാവ് എ.പത്മകുമാറിന്‍റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി ബിജെപി നേതാക്കള്‍. ജില്ലാപ്രസിഡന്റ് വി.എ സൂരജും, ജനറല്‍സെക്രട്ടറി അയിരൂര്‍ പ്രദീപുമാണ് എത്തിയത്. കൂടിക്കാഴ്ച ബിജെപി സംസ്ഥാന നേതൃത്വത്തിന്‍റെ നിര്‍ദേശപ്രകാരമെന്ന് സൂചന.
എന്നാല്‍ എ.പത്മകുമാര്‍ മറുകണ്ടം ചാടില്ലെന്ന് എ.കെ.ബാലന്‍. പത്മകുമാറുമായി ഫോണില്‍ സംസാരിച്ചു, മറുകണ്ടം ചാടിക്കാന്‍ ആരും നോക്കേണ്ട. കിട്ടിയ അവസരങ്ങള്‍ പരമാവധി പാര്‍ട്ടി അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്. കിട്ടിയില്ല എന്നത് അദ്ദേഹത്തിന്‍റെ അഭിപ്രായമാകാമെന്നും എ.കെ.ബാലന്‍ പറഞ്ഞു.
അതിനിടെ സംസ്ഥാനസമിതിയിലെ ക്വോട്ടയെച്ചൊല്ലി കൊല്ലം സിപിഎമ്മില്‍ അമര്‍ഷം. സംസ്ഥാനസമിതിയില്‍നിന്ന് മൂന്നുപേരെയാണ് ഒഴിവാക്കിയത്. ഒരാളെ മാത്രമാണ് ഉള്‍പ്പെടുത്തിയത്. സമ്മേളനം നടത്തിയ ജില്ലയോട് കടുത്ത അവഗണനയെന്ന് നേതാക്കള്‍. സംസ്ഥാന നേതൃത്വത്തെ അതൃപ്തി അറിയിച്ചേക്കും.