ഫയല്‍ ചിത്രം
സിപിഎം സംസ്ഥാന സമിതി അംഗങ്ങളെ തിരഞ്ഞെടുത്തത് എല്ലാ വശങ്ങളും പരിശോധിച്ചെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. പി.ജയരാജനെ ഉള്‍പ്പെടുത്താത്തതിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ഗോവിന്ദന്‍റെ മറുപടി. അതേസമയം, സൂസന്‍ കോടിയെ മാറ്റിയത് കരുനാഗപ്പള്ളിയിലെ വിഭാഗീയതയെത്തുടര്‍ന്നെന്നും കരുനാഗപ്പള്ളിയിലെ ആരെയും ഒരു കമ്മിറ്റിയിലും എടുത്തിട്ടില്ലെന്നും ഗോവിന്ദന്‍ പ്രതികരിച്ചു. പ്രായ പരിധി കണക്കിലെടുത്ത് എ.കെ.ബാലനെയും പി.കെ.ശ്രീമതിയെയും സംസ്ഥാന കമ്മിറ്റിയില്‍ നിന്നൊഴിവാക്കിയിരുന്നു.
17 പുതുമുഖങ്ങളുമായി മുഖംമിനുക്കിയാണ് പുതിയ സിപിഎം സംസ്ഥാന സമിതി. അതേസമയം, എം.വി.ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായി തുടരും. എംവി ജയരാജന്‍, സി.എന്‍.മോഹനന്‍, കെ.കെ.ശൈലജ എന്നിവര്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. 89 അംഗ സിപിഎം സംസ്ഥാനസമിതിയില്‍ 17 പേരാണ് പുതുമുഖങ്ങള്‍.
മന്ത്രി ആര്‍.ബിന്ദു, ജോണ്‍ ബ്രിട്ടാസ് എം.പി, ഡി.കെ.മുരളി എംഎല്‍എ, കെ.ശാന്തകുമാരി എം.എല്‍.എ, കണ്ണൂരില്‍നിന്ന് എം.പ്രകാശന്‍, ആലപ്പുഴയില്‍ നിന്ന് കെ.പ്രസാദ്, കൊച്ചി മേയര്‍ എം.അനില്‍ കുമാര്‍, ഡിവൈഎഫ്ഐ സംസ്ഥാനസെക്രട്ടറി വി.െക.സനോജ്, പ്രസിഡന്റ് വി.വസീഫ്, ബിജു കണ്ടക്കൈ എന്നിവരും സംസ്ഥാന സമിതിയിലെത്തി. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സംസ്ഥാനസമിതിയിലെ പ്രത്യേക ക്ഷണിതാവ്.