ഗൗരവമായ വിഷയങ്ങൾ ഏറെയുണ്ടെങ്കിലും, മൂന്നാം വട്ടവും LDF ഭരണം എന്ന തത്വത്തിലും ഉറപ്പിലും ഊന്നിയാണ് CPM സംസ്ഥാന സമ്മേളനത്തിലെ ചർച്ചകൾ പുരോഗമിക്കുന്നത്. വൈസ് ക്യാപ്ടൻമാർ ഏറെയുള്ള സംഘടനയിൽ ക്യാപ്ടൻ ആരെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. ഐക്യപെടലിന് എന്നേ വിധേയമായ സി.പി എമ്മിൽ വികസന വിഷയത്തിലൂന്നിയുള്ള മൂന്നാം ഭരണ നേട്ടമാണ് കൊല്ലത്തെ പ്രാഥമിക അജണ്ട.
സംസ്ഥാന സമ്മേളനത്തിന് മുൻപേ സി.പി.എം ആ പ്രതീതി സൃഷ്ടിച്ചു കഴിഞ്ഞു. ഉറപ്പ് ഒന്നു കൂടി ഉറപ്പിക്കുകയാണ് ചർച്ചകളിൽ. ക്യാപ്ടൻ ആരെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. ഇക്കാര്യത്തിൽ പ്രായത്തിൽ ഇളവുനൽകുന്നതിലും നേതാക്കൾ ഒറ്റക്കെട്ട്.
ഭരണതുടർച്ചയിലെ തുടർച്ച ഒരു ടാഗ് ലൈൻ ആക്കിക്കഴിഞ്ഞു സിപിഎം . നേതാക്കളുടെ ശരീരഭാഷയിലും, വാക്കിലും, നോക്കിലും അത് പ്രകടം. ഏക കേന്ദ്രീകൃതമായിട്ടുണ്ട് പാർട്ടിയിൽ ചർച്ചയും, പ്രവർത്തനവും. സംഘടന തലത്തിൽ ആഴത്തിൽ ചർച്ചയാകേണ്ട സംസ്ഥാന സമ്മേളത്തിൽ പോലും അധികാരതുടർച്ചയാണ് ലക്ഷ്യം. മുഖ്യമന്ത്രിയിൽ കേന്ദ്രീകരിച്ച് തന്നെയാണ് അത് നീങ്ങുന്നതും.