kollam

TOPICS COVERED

കൊല്ലത്തെ ചെങ്കടലാക്കി സിപിഎം സംസ്ഥാന സമ്മേളനം. പതാക , ദീപശിഖ, കൊടിമര ജാഥകൾ വൈകിട്ട് ആറ് മണിയോടെ ആശ്രാമം മൈതാനത്ത് എത്തിച്ചേരും. നാളെയാണ് പ്രതിനിധി സമ്മേളനം തുടങ്ങുന്നത്.

തുടർഭരണത്തിന് വീണ്ടും തുടർഭരണം നേടിയെടുക്കാൻ ചർച്ചകൾ നടക്കുന്ന സമ്മേളനമാണിതെന്ന്  എംഎ ബേബി' ക്ഷമയോടെ ജനങ്ങൾ പറയുന്നത് കേട്ട് ജനങ്ങളോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി മുന്നോട്ടുപോകണമെന്നും എംഎ ബേബിയുടെ സന്ദേശം.

സി.കേശവന്‍ സ്മാരക ടൗണ്‍ ഹാളില്‍ പാര്‍ട്ടി ദേശീയ കോഓര്‍ഡിനേറ്ററും പൊളിറ്റ് ബ്യൂറോ അംഗവുമായ പ്രകാശ് കാരാട്ട് നാളെ രാവിലെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലകളിൽ നിന്നുളള 486 പ്രതിനിധികളും സംസ്ഥാനത്തിന് പുറത്തു നിന്നുള്ള 44 നിരീക്ഷകരും അതിഥികളും ഉൾപ്പടെ 530 പേർ സമ്മേളനത്തിൽ പങ്കെടുക്കും.  ഇതിന് മുന്‍പ് രണ്ടു പ്രാവശ്യമാണ് കൊല്ലം സംസ്ഥാന സമ്മേളനത്തിന് വേദിയായത്, 1971 ലും 1995 ലും.

ENGLISH SUMMARY:

The CPM state conference transforms Kollam into a sea of red. Flag, torch, and Kodimaram marches will reach Ashramam Ground by 6 PM. The delegate conference is set to begin tomorrow.