ഹൈക്കമാൻഡ് വിളിച്ച കൂടിക്കാഴ്ചയില്‍ നേതൃമാറ്റം ചര്‍ച്ചയാകില്ലെന്ന് വി.ഡി.സതീശന്‍. നേതൃമാറ്റം സംബന്ധിച്ച ചര്‍ച്ച എവിടെയും നടക്കുന്നില്ല. ഇത്ര ആളുകളെ വിളിച്ചാണോ അക്കാര്യം ചര്‍ച്ച ചെയ്യുന്നതെന്നും സതീശന്‍ ചോദിച്ചു. മുരളീധരന്‍ അദ്ദേഹത്തിന്‍റെ അഭിപ്രായം പറഞ്ഞു, അത്രമാത്രമേയുള്ളൂവെന്നും മുല്ലപ്പള്ളി അയച്ച കത്തിനെ കുറിച്ച് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വൈകുന്നേരം നാലിന് ഇന്ദിര ഭവനിലാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽഗാന്ധിയും കെ സി വേണുഗോപാലും കേരള നേതാക്കളെ കാണുക. നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കമാണ് അജണ്ട എങ്കിലും നേതൃമാറ്റം കൂടാതെ പാർട്ടിക്ക് മുന്നോട്ടുപോകാനാകില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. കെ സുധാകരന് പകരക്കാരനായി ചർച്ചയിലുള്ള അടൂർ പ്രകാശും ബെന്നി ബഹനാനും കേരള ഹൗസിൽ എത്തി രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി.
നേതൃമാറ്റത്തിൽ തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡെന്നാണ് ഡൽഹിയിലെത്തിയ നേതാക്കളുടെ പ്രതികരണം. അതേസമയം, പാർട്ടിയെ ഒരുമിച്ച് കൊണ്ടുപോകാൻ കഴിയുന്ന നേതാവിനെ അധ്യക്ഷനാക്കാമെന്നും ഹൈക്കമാൻഡ് തീരുമാനത്തിന് പിന്തുണ എന്നും ഇന്നത്തെ യോഗത്തിൽ പങ്കെടുക്കില്ലെന്ന് ചൂണ്ടിക്കാട്ടി ഖർഗെയ്ക്ക് കയച്ച കത്തിൽ മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി