TOPICS COVERED

ചുങ്കത്തറ പഞ്ചായത്ത് പ്രസിഡന്റിനെതിരായ യുഡിഎഫ് അവിശ്വാസ പ്രമേയം ചർച്ച ചെയ്യാനിരിക്കെ പഞ്ചായത്ത് ഓഫിസിനു മുന്നിൽ സംഘർഷം. പി.വി.അന്‍വര്‍ സ്ഥലത്തെത്തി.പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് മുദ്രാവാക്യം മുഴക്കുന്നു.   

20 അംഗ പഞ്ചായത്ത് ഭരണ സമിതിയിൽ നിലവിൽ എൽഡിഎഫാണു ഭരിക്കുന്നത്. ഇരു മുന്നണികൾക്കും 10 അംഗങ്ങൾ വീതമാണ്.  പി.വി.അൻവറിനൊപ്പമുള്ള ഒരംഗം യുഡിഎഫ്  അംഗങ്ങൾക്കൊപ്പം രാവിലെ 6 മണിക്കു തന്നെ പഞ്ചായത്ത് ഓഫിസിലെത്തിയിട്ടുണ്ട്. പി.വി.അൻവറിനൊപ്പം നിൽക്കുന്ന അംഗത്തെ രണ്ടു ദിവസമായി കാണാനില്ലായിരുന്നു.