cpm-against-mv-govindan

TOPICS COVERED

സിപിഎം കാസര്‍കോട്  ജില്ലാസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് വിമര്‍ശനം. ചെറുവത്തൂരിലെ ബവ്റിജസ്  പൂട്ടിയ  പ്രശ്നത്തില്‍ സിഐടിയു നേതാക്കളെ കാണാന്‍പോലും സംസ്ഥാന സെക്രട്ടറി തയാറായില്ല.  വിഷയം നേതൃത്വം കൈകാര്യംചെയ്ത രീതി ശരിയായില്ലെന്നും ശക്തി കേന്ദ്രത്തില്‍ വിവാദം പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു. പെരിയ കേസില്‍ പാര്‍ട്ടിക്കും ആഭ്യന്തരവകുപ്പിനും ജാഗ്രതക്കുറവുണ്ടായെന്നും ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു. കോണ്‍ഗ്രസ് ആഭിമുഖ്യമുള്ള ഉദ്യോഗസ്ഥര്‍  കേസ് അന്വേഷിച്ചത് തിരിച്ചടിയായെന്നും പാര്‍ട്ടി നേതൃത്വം ജാഗ്രത പുലര്‍ത്തിയെങ്കില്‍ വിധി ഇങ്ങനെ വരില്ലായിരുന്നുവെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. 

 
ENGLISH SUMMARY:

PM state secretary M.V. Govindan faced criticism at the Kasaragod district conference over handling the Cheruvathur Beverages issue and the Periya case. Delegates accused the leadership of mismanagement and lack of vigilance.