താൻ മുഖ്യമന്ത്രിയാകാൻ തീരുമാനിച്ചിറങ്ങിയാൽ യുഡിഎഫ് തിരിച്ചു വരില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അങ്ങനെ ആയാൽ അതിന്‍റെ പിറകെയെ താൻ പോകു. അങ്ങനെയുണ്ടാകില്ല. തനിക്ക് ഒരു ലക്ഷ്യമെയുള്ളു. യുഡിഎഫിനെ തിരിച്ചു കൊണ്ടുവരിക. പോയ വർഷത്തെ മുണ്ടക്കൈ ചൂരൽമല ദുരന്തം വലിയ വേദനയുണ്ടാക്കി. പുതുവർഷം തിരഞ്ഞെടുപ്പുവർഷം. ഒരു നിമിഷം പോലും പാഴാക്കാനില്ലെന്നും വി.ഡി. സതീശൻ മനോരമ ന്യൂസിനോട് പറഞ്ഞു.