kc-venugopal-g-sudhakaran-2

എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ  സിപിഎം നേതാവ് ജി.സുധാകരനെ ആലപ്പുഴ പറവൂരിലെ വീട്ടിൽ സന്ദർശിച്ചു. കൂടിക്കാഴ്ച വ്യക്തിപരമെന്ന് കെ.സി വേണുഗോപാലും ജി.സുധാകരനും പറഞ്ഞു. കെ.സി വേണുഗോപാല്‍ തന്‍റെ ആരോഗ്യവിവരം തിരക്കി വന്നതാണെന്നും ജി. സുധാകരന്‍ പറഞ്ഞു.

രാഷ്ട്രീയ എതിരാളികൾ പറയുന്നതിനോട് പ്രതികരിക്കാനില്ലെന്ന് പറഞ്ഞ സുധാകരൻ തനിക്ക് ഇപ്പോഴും പ്രസക്തിയുള്ളതുകൊണ്ടാണ് അവർ തന്നെക്കുറിച്ച് പറയുന്നതെന്നും പ്രതികരിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ എന്തെങ്കിലും പറഞ്ഞെങ്കില്‍ അതിന് ഞാന്‍ എന്തിന് സമാധാനം പറയണം. എനിക്ക് എന്തിനാണ് അസംതൃപ്തി. അസ്വസ്ഥത ഉണ്ടാകേണ്ട കാര്യം എന്തെന്നും സുധാകരന്‍ ചോദിച്ചു. Also Read: ‘വിവാദത്തിന് താല്‍പര്യം ഇല്ല’; ചന്ദ്രിക ക്യാംപെയ്ന്‍ ഉദ്ഘാടനത്തില്‍ നിന്ന് ജി സുധാകരന്‍ പിന്‍മാറി...

അതേസമയം, മുസ്ലീം ലീഗ് മുഖപത്രമായ ചന്ദ്രിക ക്യാംപെയിൻ ഉദ്ഘാടനത്തിൽ നിന്ന് പിന്മാറി മുൻമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി. സുധാകരൻ. വിവാദത്തിന് താല്പര്യം ഇല്ലെന്നു വീട്ടിലെത്തിയ മുസ്ലിംലീഗ് നേതാക്കളെ സുധാകരൻ അറിയിച്ചു. അമ്പലപ്പുഴ നിയോജക മണ്ഡലം ചന്ദ്രിക കാമ്പയിൻ ഉദഘാടനം ചെയ്യാമെന്ന് നേരത്ത സമ്മതിച്ചിരുന്ന സുധാകരൻ മാധ്യമങ്ങളെ കണ്ടതോടെ പിൻവാങ്ങുകയായിരുന്നു.  

Google News Logo Follow Us on Google News

ENGLISH SUMMARY:

KC Venugopal visits G Sudhakaran at home in alappuzha