മന്ത്രിസ്ഥാനത്തെച്ചൊല്ലി എന്‍സിപിയില്‍ കടുത്ത ഭിന്നത. തോമസ് കെ.തോമസിനെ മന്ത്രിയാക്കണമെന്നത് പാര്‍ട്ടി തീരുമാനമെന്ന് പി.സി.ചാക്കോ. തീരുമാനം മുഖ്യമന്ത്രി എതിര്‍ത്താല്‍ ശശീന്ദ്രനെ മന്ത്രിസഭയില്‍നിന്ന് പിന്‍വലിക്കണമെന്നും ചാക്കോ ആവശ്യപ്പെട്ടു. തീരുമാനത്തെ എതിര്‍ത്ത് ഭൂരിഭാഗം ജില്ലാ പ്രസിഡന്‍റുമാരും രംഗത്തെത്തി. ഒരുമന്ത്രിയുണ്ടായെ തീരുവെന്ന് ഭൂരിഭാഗം ജില്ലാ പ്രസിഡന്‍റുമാരും നിലപാടെടുത്തു.
കുട്ടനാട് എംഎല്‍എ തോമസ് കെ.തോമസ് എല്‍ഡിഎഫിലെ രണ്ട് എംഎല്‍എമാര്‍ക്ക് 100 കോടി രൂപ വീതം വാഗ്ദാനം ചെയ്തെന്ന വാര്‍ത്ത വന്‍പ്രാധാന്യം നേടിയിരുന്നു. ഇക്കാര്യമറിഞ്ഞാണ് തോമസ് കെ.തോമസിന്‍റെ മന്ത്രിയാക്കാനുള്ള എന്‍സിപി തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളിയതെന്ന് മലയാളമനോരമ റിപ്പോര്‍ട്ട് ചെയ്തു. ജനാധിപത്യ കേരള കോണ്‍ഗ്രസ് എംഎല്‍എ ആന്‍റണി രാജു, ആര്‍എസ്പി ലെനിനിസ്റ്റ് എംഎല്‍എ കോവൂര്‍ കുഞ്ഞുമോന്‍ എന്നിവര്‍ക്കാണ് എന്‍സിപി അജിത് പവാര്‍ വിഭാഗത്തില്‍ ചേരാന്‍ പണം വാഗ്ദാനം ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. മഹാരാഷ്ട്രയില്‍ ബിജെപിയുടെ ഘടകകക്ഷിയാണ് എന്‍സിപി അജിത് പവാര്‍ വിഭാഗം.