നിയമസഭയില്‍ ബഹളം നടക്കുമ്പോള്‍ എഴുന്നേറ്റ് മുഖ്യമന്ത്രിക്ക് അടുത്ത് നിലയുറപ്പിച്ച മന്ത്രി വി.ശിവന്‍കുട്ടിയെ, മുഖ്യമന്ത്രി പിന്തിരിപ്പിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. മുഖ്യമന്ത്രിക്കെതിരെ സഭയില്‍ ഒരംഗം അശ്ലീല പദ പ്രയോഗം നടത്തിയത് കേട്ടപ്പോഴാണ് എഴുന്നേറ്റ് മുഖ്യമന്ത്രിക്ക് അടുത്തേയ്ക്ക് എത്തിയതെന്ന് മന്ത്രി വി. ശിവന്‍കുട്ടി മനോരമ ന്യൂസിനോട് പറഞ്ഞു. പ്രതിപക്ഷ നേതാവ് പക്വതയോടെ പെരുമാറണമെന്നും വി.ഡി സതീശനേക്കൊണ്ട് സഹികെട്ടെന്ന് പ്രതിപക്ഷത്തെ നേതാക്കള്‍ തന്നെ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ശിവന്‍കുട്ടി .
ENGLISH SUMMARY:
Minister V.Shivankutty said that he got up and approached the Chief Minister when he heard a member of the House using obscene language against the Chief Minister