മുസ്‌ലിം സംഘടനകളുടെയും നേതാക്കളുടെയും വിമർശനങ്ങൾക്ക് മറുപടിയുമായി എസ്എന്‍ഡിപി യോഗം ജനറൽ െസക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അപ്രിയ സത്യങ്ങൾ പറയുന്നവരെ വെല്ലുവിളിച്ചാൽ വിലപ്പോവില്ലെന്ന് യോഗനാദത്തിലെ മുഖ പ്രസംഗത്തിൽ വെള്ളാപ്പള്ളി പറഞ്ഞു. തിണ്ണമിടുക്ക് കാട്ടി ഭയപ്പെടുത്താൻ നോക്കിയാൽ കീഴടങ്ങില്ല.
താൻ പറഞ്ഞ കാര്യങ്ങൾക്കു വേണ്ടിരക്തസാക്ഷിയാകാനും ഭയമില്ല. ഓരോ സമുദായത്തിന്റെയും സ്വാധീന മേഖലകളിൽ അവരുടെ മതത്തിൽപ്പെട്ടവരെ മുന്നണികൾ സ്ഥാനാർത്ഥികളാക്കി. തൃശൂരിൽ ക്രൈസ്തവരുടെ വോട്ടുകൊണ്ടാണ് സുരേഷ് ഗോപി ജയിച്ചത്. ഇരുമുന്നണികളുടെയും മുസ്ലീം പ്രീണനം കണ്ടപ്പോൾ ക്രൈസ്തവർ ബിജെപിയെ രക്ഷകരായി കണ്ടു.
മറ്റു മതസ്ഥരുടെ മനസിന്റെ മാറ്റം കണ്ട് നിലപാടുകൾ പരിഷ്കരിക്കാൻ മുസ്ലീം ലീഗ് നേതൃത്വം തയാറാകണം. തിരഞ്ഞെടുപ്പില്‍ ഇരുമുന്നണികളും മുസ്ലിം ന്യൂനപക്ഷ പ്രീണനം നടത്തിയെന്ന് വെള്ളാപ്പള്ളി വിമര്‍ശിച്ചിരുന്നു. ഇതിനെതിരെ വിവിധ മുസ്ലിം സംഘടനകൾ വെള്ളാപ്പള്ളിക്കെതിരെ രംഗത്ത് വന്നിരുന്നു.