ശബരിമല ദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ് കുറഞ്ഞതിന് പിന്നിൽ ആസൂത്രിത നീക്കമോ അട്ടിമറിയോ ഇല്ലെന്ന് ദേവസ്വം വിജിലൻസ് റിപ്പോർട്ട്. ബുക്കിങ്ങിൽ ക്രമക്കേടുകളോ തട്ടിപ്പോ നടന്നിട്ടില്ലെന്നും അന്വേഷണ റിപ്പോർട്ട്.
ശബരിമല നട തുറന്ന് 13 ദിവസത്തിനിടെ ഏറ്റവും കൂടുതൽ തീർഥാടകർ ദർശനത്തിനെത്തിയത് ഇന്നലെയാണ്. 78,000ത്തിലേറെ സ്വാമിമാരാണ് ഇന്നലെ സന്നിധാനത്തെത്തി ദർശനം നടത്തിയത്.
ഇതിൽ 56,000 പേർ വെർച്വൽ ക്യൂ വഴിയും 10,000ത്തിലേറെ പേർ സ്പോട്ട് ബുക്കിങ് വഴിയുമാണ് ദർശനം നടത്തിയത്. ഇന്നും നാളെയും അവധി ദിവസങ്ങളായതിനാൽ മലയാളികൾ ഉൾപ്പെടെയുള്ള തീർഥാടകരുടെ തിരക്ക് ഇനിയും കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്.