train-delay
  • മംഗളൂരു–കൊല്ലം റൂട്ടിൽ ഡിസംബർ മാസത്തിൽ പ്രതിവാര സ്പെഷ്യൽ ട്രെയിൻ സർവീസ് റെയിൽവേ പ്രഖ്യാപിച്ചു.

മംഗളൂരു–കൊല്ലം റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. വെള്ളിയാഴ്ചകളിൽ വൈകീട്ട് 5.55 ന് മംഗളൂരുവിൽ നിന്നാണ് സർവീസ്. ആദ്യ സർവീസ് ഡിസംബർ നാലിന് ആരംഭിക്കും. പിറ്റേദിവസം രാവിലെ 7.15 ന് കൊല്ലത്തെത്തും. ഡിസംബർ 25 വരെയാണ് സർവീസ്. ശബരിമല തീർത്ഥാടനം, ക്രിസ്മസ് അവധി കണക്കിലെടുത്ത് തിരക്ക് ഒഴിവാക്കുന്നതിനായാണ് സർവീസ്. 

മടക്ക സർവീസ് ശനിയാഴ്ചകളിലാണ്. രാവിലെ 9.15 ന് കൊല്ലത്ത് നിന്ന് സർവീസ് ആരംഭിക്കും. അതേദിവസം രാത്രി 9.30 ന് മംഗളൂരുവിലെത്തും. ആദ്യ സർവീസ് ‍ഡിസംബർ അഞ്ചിന് ആരംഭിക്കും. 26 വരെ സർവീസുണ്ടാകും. 

കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം ടൗൺ, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്. 

ENGLISH SUMMARY:

South Western Railway has announced a weekly special train service between Mangaluru Central and Kollam for four round trips in December 2026 to ease travel rush during the Sabarimala pilgrimage and Christmas holidays. The outward service (Train No. 06231) will depart Mangaluru Central on Fridays at 5:55 PM from December 4 to December 25, reaching Kollam at 7:15 AM the next day. The return service (Train No. 06232) will operate on Saturdays from December 5 to December 26, leaving Kollam at 9:15 AM and arriving in Mangaluru at 9:30 PM.