christmas-bumper

പൂജ ബംപര്‍ നറുക്കെടുപ്പിന് പിന്നാലെ 25 കോടി രൂപ ഒന്നാം സമ്മാനമുള്ള ക്രിസ്മസ്–പുതുവത്സര ബംപര്‍ വില്‍പന ആരംഭിച്ചു. ആദ്യ ദിവസം ലോട്ടറി വകുപ്പില്‍ നിന്നും വിറ്റ് പോയത് 9.66 ലക്ഷം ടിക്കറ്റുകള്‍. റെക്കോഡ് വില്‍പനയാണ് ഇത്. കഴിഞ്ഞ വര്‍ഷം 3.68 ലക്ഷം ടിക്കറ്റുകളാണ് ആദ്യം ദിവസം വിറ്റത്. 5.98 ലക്ഷം ടിക്കറ്റുകളുടെ വില്‍പനയാണ് അധികമായി നടന്നത്. 

ഒന്നാം സമ്മാനത്തുക 20 കോടിയില്‍ നിന്ന് 25 കോടിയാക്കി ഉയര്‍ത്തിയതിനാല്‍ വില്‍പനയില്‍ പ്രതീക്ഷിച്ച മുന്നേറ്റം തന്നെയാണ് ആദ്യം ദിനം കാണുന്നതെന്ന് ലോട്ടറി വകുപ്പ് അധികൃതര്‍ അറിയിച്ചു. ഓണം ബംപറില്‍ അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും വിറ്റ് തീര്‍ന്നിരുന്നു. സമാനമായ പ്രതികരണം ക്രിസ്മസ്–പുതുവത്സര ബംപറിനും ലഭിക്കുമെന്നാണ് ലോട്ടറി വകുപ്പിന്‍റെ പ്രതീക്ഷ. 

സമ്മാനത്തുക കൂട്ടിയെങ്കിലും ടിക്കറ്റിന്‍റെ വില 450 രൂപയായി തുടരും. കൂടുതല്‍ ടിക്കറ്റ് വില്‍ക്കുന്ന ഏജന്‍റുമാര്‍ക്ക് പ്രത്യേക ഇന്‍സെന്‍റീവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം ടിക്കറ്റ് വില്‍പനയെ സ്വാധീനിക്കുമെന്നാണ് പ്രതീക്ഷ. 2027 ഫെബ്രുവരി 1നാണ് നറുക്കെടുപ്പ്. ഒന്നാം സമ്മാനത്തിന്‍റ 25 കോടിയില്‍ രണ്ടര ക്കോടി ഏജന്‍റിന് കമ്മീഷനായി ലഭിക്കും. 24 പേര്‍ക്ക് ഒരു കോടി വീതമാണ് രണ്ടാം സമ്മാനം. 24 പേര്‍ക്ക് പത്ത് ലക്ഷം വീതം മൂന്നാം സമ്മാനവും 24 പേര്‍ക്ക് 5 ലക്ഷം വീതം നാലാം സമ്മാനവും 108 പേര്‍ക്ക് ഒരു ലക്ഷം രൂപ വീതം അഞ്ചാം സമ്മാനവും നല്‍കും. 

ENGLISH SUMMARY:

Kerala's Christmas–New Year Bumper lottery, now offering a raised Rs 25 crore first prize, recorded first-day sales of 9.66 lakh tickets from the lottery department following the Pooja Bumper draw—up by 5.98 lakh tickets compared to last year's first-day sales of 3.68 lakh. Priced at Rs 450 per ticket with special incentives for high-selling agents and a Rs 2.5 crore agent commission on the first prize, the scheme also features 24 second prizes of Rs 1 crore each, 24 third prizes of Rs 10 lakh each, 24 fourth prizes of Rs 5 lakh each, and 108 fifth prizes of Rs 1 lakh each. Lottery officials hope to replicate the success of the Onam Bumper, which sold all 90 lakh printed tickets, ahead of the draw scheduled for February 1, 2027