chakkakkomban-mission
  • ചിന്നക്കനാല്‍ മേഖലയില്‍ പലയിടത്തുമുള്ള ഒരാള്‍പ്പൊക്കത്തിലുള്ള പുല്ല് ദൗത്യത്തിനു വെല്ലുവിളിയാണെന്നും പുല്ല് ഉണങ്ങുന്നതുവരെ കാത്തിരിക്കുമെന്നും വനംവകുപ്പ്

ചക്കക്കൊമ്പന് റേഡിയോ കോളര്‍ ധരിപ്പിക്കാനുള്ള ദൗത്യം മൂന്നാം ദിവസവും പ്രതിസന്ധിയില്‍. രാവിലെ ആനയെ കണ്ടെത്തിയ  നടത്തുരുത്തിയില്‍  ദൗത്യം നടക്കില്ലെന്ന് സിസിഎഫ് വിനോദ് കുമാര്‍. 301 കോളനി ഭാഗത്തേക്ക് വന്നാല്‍ മാത്രമേ ദൗത്യം നടപ്പാക്കാന്‍ കഴിയൂവെന്നും സിസിഎഫ്. ആന പന്നിയാര്‍ ഭാഗത്തേക്ക് പോയാലും റേഡിയോ കോളര്‍ ധരിപ്പിക്കാനാകില്ല. 

രണ്ടുദിവസമായി തുടരുന്ന ദൗത്യത്തിൽ ആന അക്രമകാരി ആകുന്നതും മയക്കുവെടിവയ്ക്കാൻ അനുയോജ്യമാകുന്ന സ്ഥലത്ത് ആന എത്താത്തതുമാണ് വെല്ലുവിളിയാകുന്നത്. ദൗത്യം പൂർത്തിയാക്കാൻ ഇന്നും ശ്രമം തുടരും. അതിന് കഴിഞ്ഞില്ലെങ്കിൽ താൽക്കാലികമായി ദൗത്യത്തിന് ഇടവേള ഇടാനാണ് തീരുമാനം. ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാൽ പഞ്ചായത്തിലെ ആറ് വാർഡുകളിൽ നിരോധനാജ്ഞ തുടരുകയാണ്.

Also Read: സുഹൃത്തിന്റെ മരണത്തിനു പിന്നാലെ കാണാതായി; വിയോഗം താങ്ങാനാവാതെ 19കാരി ജീവനൊടുക്കി

ചിന്നക്കനാല്‍ മേഖലയില്‍ പലയിടത്തുമുള്ള ഒരാള്‍പ്പൊക്കത്തിലുള്ള പുല്ല് ദൗത്യത്തിനു വെല്ലുവിളിയാണെന്നും പുല്ല് ഉണങ്ങുന്നതുവരെ കാത്തിരിക്കുമെന്നുമാണ് വനംവകുപ്പ് നല്‍കുന്ന സൂചന. ആദ്യദിനത്തില്‍ വെടിയേറ്റ ശേഷം ദൗത്യസംഘത്തെ ആക്രമിക്കാന്‍ പാഞ്ഞടുത്ത കൊമ്പന്‍ ഇന്നലെ ശാന്തനായിരുന്നു. രാവിലെ ചെമ്പകത്തൊഴുകുടിയിലെ ഏലത്തോട്ടത്തിലാണ് ഇന്നലെ ആദ്യമായി കൊമ്പനെ കണ്ടെത്തിയത്. 

ദൗത്യസംഘം ആനയെ തുറസായ സ്ഥലത്തേക്ക് എത്തിക്കാന്‍ ശ്രമിച്ചെങ്കിലും കൊമ്പന്‍ അവിടെത്തന്നെ മണിക്കൂറുകളോളം തുടര്‍ന്നു. എന്നാല്‍ പിന്നീട് 10 മിനിറ്റില്‍ രണ്ട് കിലോമീറ്ററോളം ചക്കക്കൊമ്പന്‍ സഞ്ചരിച്ചു. ചെമ്പകത്തൊഴുക്കുടിയില്‍ നിന്നു മുനമ്പ് കണക്കെയുള്ള ഇടിക്കുഴിയിലേക്ക് എത്തിക്കാനായിരുന്നു ദൗത്യസംഘത്തിന്റെ ശ്രമമെങ്കിലും ചക്കക്കൊമ്പന്‍ എതിര്‍ദിശയിലേക്കാണ് സഞ്ചരിച്ചത്. 

ഏലത്തോട്ടത്തിലും കാട്ടിലുമായി തുടര്‍ന്നു. വൈകിട്ട് അഞ്ചരയോടെ രണ്ടാം ദിനത്തിലെ ദൗത്യം അവസാനിപ്പിച്ചു. 

Chinnakkanal Chakkakkomban radio collar mission faces challenges:

The mission to capture and radio-collar Chakkakompan, the notorious wild elephant in Chinnakanal, Idukki, will continue for another day. The forest department is facing challenges as the elephant remains aggressive at times, while tall grass and the lack of suitable open spaces make tranquilising it difficult