ബി.എല്‍.എം സ്ഥാപക ചെയര്മാന് ആര് പ്രേംകുമാര്‍ ക്രമക്കേടിലൂടെ വകമാറ്റിയ കോടികള്‍ വീണ്ടെടുക്കാന്‍ ക്രൈം ബ്രാഞ്ച് നടപടി തുടങ്ങി. ഇതിന്റ ഭാഗമായി പ്രേംകുമാറിന്റ കുടുംബത്തിന്റേയും ഇവരുടെ പേരിലുള്ള കടലാസ് കമ്പനികളുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുന്‍ കൂര് ജാമ്യ അപേക്ഷ തള്ളിയതിന് പിന്നാലെ പ്രേം കുമാറിനായി ക്രൈം ബ്രാഞ്ച് ഇതര സംസ്ഥാനങ്ങളിലടക്കം അന്വേഷണം ഊര്‍ജിതമാക്കിയെങ്കിലും കണ്ടെത്താനായിട്ടില്ല.
മണിചെയിന്‍ മാതൃകയില്‍ ഏജന്റുമാരെ നിയമിച്ചു സാധാരണക്കാരില്‍ നിന്നു മാസവും 24 മുതല്‍ 150 കോടി രൂപയാണ് ബി.എല്‍.എം. നിക്ഷേപമായി ശേഖരിച്ചത്. ഇതില്‍ സിംഹഭാഗവും പ്രേംകുമാര്‍ സ്വന്തം അക്കൗണ്ടിലേക്കും ഭാര്യ പ്രഭ, മകന് മധുകേശ് അനന്തിരവന് സിദ്ധേശ്വര്‍ എന്നിവരുടെ അക്കൗണ്ടുകളിലേക്ക് മാറ്റിയിരുന്നു. കുടുംബാംഗങ്ങള്‍ ഡയറക്ടര്‍മാരോ സ്ഥാപകരോ ആയ തട്ടിക്കൂട്ട് കമ്പനികളിലേക്കും പണം പോയതായി ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഈ അക്കൗണ്ടുകളാണ് ഇപ്പോള്‍ മരവിപ്പിച്ചിരിക്കുന്നത്.
കടലാസ് കമ്പനികളായ മാലി ആന്‍ഡ് മന്വിഎക്സിം കമ്പനി, വൈ.ബി.എം.ട്രാന്‍സ്പോര്‍ട്ട് വൈ.ബി.എം ട്രാവല്‍സ്, ബി.എല്‍.എം. ട്രാവല്‍സ്, മനു ഗോള്‍ഡ്, ആര്‍ജവ റിയല്‍ എസ്റ്റേറ്റ്, മാലി ആന്‍ഡ് മന്‍വി മൂവീസ് എന്നിവയുടെ അക്കൗണ്ടുകളും മരവിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.
കേസില്‍ ബഡ്സ് ആക്ട് ചുമത്തിയതിനാല്‍ വകമാറ്റിയ പണം ഉപയോഗിച്ച് വാങ്ങിയ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഇതിനായ വാങ്ങിക്കൂട്ടിയ ഭൂമി, കെട്ടിടങ്ങള്‍ എന്നിവയുടെ വിവരങ്ങള്‍ റവന്യു വകുപ്പില്‍ നിന്ന് ക്രൈം ബ്രാഞ്ച് ശേഖരിക്കുന്നുണ്ട്. തമിഴ്നാട് കാഞ്ചിപുരത്ത് 500 ഏക്കര്‍ നഭാര്യ പ്രഭയുടെ പേരില്‍ പ്രേംകുമാര്‍ വാങ്ങിയെന്നായിരുന്നു വിവരം. എന്നാല്‍ 15 ഏക്കറിന്റ രേഖകളെ ഇതുവരെ ക്രൈം ബ്രാഞ്ചിനു കണ്ടെത്താനായൊള്ളൂ.
നിക്ഷേപം ഉപയോഗിച്ചു വന്‍തോതില്‍ ഭൂമിയടക്കമുള്ള സ്വത്തക്കള്‍ വാങ്ങുകയാണെന്നാണ് പ്രേം കുമാര്‍ നിക്ഷേപകരെ വിശ്വസിപ്പിച്ചിരുന്നത്. എന്നാല്‍, ബി.എല്‍.എമിന്റ പേരില്‍ വലിയ തോതില്‍ ഭൂമി വാങ്ങിയതിന്റെ രേഖകളൊന്നും ക്രൈം ബ്രാഞ്ചിനു കണ്ടെത്താനായിട്ടില്ല.