blm-ed

ബി.എല്‍.എം. സാമ്പത്തിക തട്ടിപ്പ് കേസ് ജില്ലാ കോടതിയിലേക്കു മാറ്റാന്‍ ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കി. കേസില്‍ ബഡ്സ് നിയമംകൂടി ചുമത്തി. ഇതോടെ പ്രേംകുമാറും സംഘവും  ബി.എല്‍.എം പണം ഉപയോഗിച്ചു സമ്പാദിച്ച സ്വത്തുക്കള്‍ കണ്ടുകെട്ടും. കൊച്ചി വിമാനത്താവളത്തില്‍ പ്രേംകുമാര്‍ വാങ്ങിയ 80 കോടിയുടെ ഓഹരിയടക്കമാണു മരവിപ്പിക്കുന്നത്.

ഭാര്യ ,മകന്‍, മരുമകന്‍ എന്നിവരടക്കം ഡയറക്ടര്‍മാരായി 17 കമ്പനികളുണ്ടാക്കിയാണു സഹകരണ സംഘമായ ബി.എല്‍.എമ്മിന്റെ പണം  വകമാറ്റിയതെന്നാണു ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണു കേസില്‍ ബഡ്സ് ആക്ട് കൂടി ചുമത്താന്‍ കോഴിക്കോട് ജില്ലാ കോടതിയില്‍ അപേക്ഷ നല്‍കിയത്.  പ്രേം കുമാര്‍, ഭാര്യ,മകന്‍ ,മരുമകന്‍, ബി.എല്‍.എം. പ്രസിഡന്റ്, സി.ഇ.ഒ.അടക്കം 11 പേരാണു കേസിലെ പ്രതിപട്ടികയിലുള്ളത്. 

ഇവരുടെ പേരിലുള്ള സ്വത്തുക്കളുടെ വിവരങ്ങള്‍ തേടി  റവന്യു വകുപ്പിന് കത്തു നല്‍കി. ഈ വിവരങ്ങള്‍ ലഭിക്കുന്നതോടെ കണ്ടുകെട്ടല്‍ നടപടികളിലേക്കു കടക്കും.  ബഡ്സ് ആക്ട് ചുമത്തിലയതോടെയാണു കേസ് ജില്ലാ കോടതിയിലേക്കു മാറ്റുന്നത്. കൊച്ചി വിമാനത്താവളത്തിലെ ഓഹരിക്കു പുറമെ തിയേറ്റര്‍, റിസോര്‍ട്ട്, ഫാം ഹൗസ് അടക്കമുള്ള സ്വത്തുവകകള്‍ ഭാര്യയുടെയും ബന്ധുക്കളുടെയും പേരില്‍ വാങ്ങികൂട്ടിയത് നേരത്തെ ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു.

ENGLISH SUMMARY:

The Kerala Crime Branch has filed a petition to transfer the BLM financial fraud case to the Kozhikode District Court after invoking stringent provisions under the BUDS Act. This decisive legal move paves the way for the attachment of properties amassed using embezzled cooperative society funds, including ₹80 crore worth of shares purchased by prime accused Premkumar in the Cochin International Airport.