rahul-mamkootathil-022
  • തിരുവല്ല പീഡനക്കേസുമായി ബന്ധപ്പെട്ടാണ് രാഹുലിന്‍റെ രണ്ട് മൊബൈല്‍ ഫോണുകള്‍ അന്വേഷണ സംഘം പിടിച്ചെടുത്തത്. ഇവ തുറന്ന് കിട്ടുന്നതിനായി പാസ്കോഡ് അന്വേഷണ സംഘം ആവശ്യപ്പെട്ടുവെങ്കിലും നല്‍കാന്‍ രാഹുല്‍ തയാറായില്ല

പീഡനക്കേസില്‍ പാലക്കാട് മുന്‍ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ. മൊബൈല്‍ ഫോണിന്‍റെ പാസ്കോഡ് നല്‍കാന്‍ രാഹുല്‍ ബാധ്യസ്ഥനാണെന്നും അത് നല്‍കാതിരിക്കാനുള്ള ഭരണഘടനാ പരിരക്ഷ ഇല്ലെന്നും സര്‍ക്കാര്‍ നിലപാടെടുത്തു. രാഹുലിന്‍റെ അപ്പീലിലാണ് സര്‍ക്കാര്‍ നയം വ്യക്തമാക്കിയത്. ഇക്കാര്യത്തില്‍ പരിരക്ഷയുണ്ടോയെന്നത് അമിക്കസ് ക്യൂറി പരിശോധിക്കും. 

തിരുവല്ല പീഡനക്കേസുമായി ബന്ധപ്പെട്ടാണ് രാഹുലിന്‍റെ രണ്ട് മൊബൈല്‍ ഫോണുകള്‍ അന്വേഷണ സംഘം പിടിച്ചെടുത്തത്. ഇവ തുറന്ന് കിട്ടുന്നതിനായി പാസ്കോഡ് അന്വേഷണ സംഘം ആവശ്യപ്പെട്ടുവെങ്കിലും നല്‍കാന്‍ രാഹുല്‍ തയാറായില്ല. അങ്ങനെ ചെയ്യുന്നത് താന്‍ തനിക്കെതിരെ തന്നെ തെളിവ് നല്‍കുന്നതിന് തുല്യമാണെന്നായിരുന്നു രാഹുലിന്‍റെ വാദം. പാസ്കോഡ് നല്‍കാതിരിക്കാനുള്ള ഭരണഘടനാപരമായ പരിരക്ഷ തനിക്കുണ്ടെന്നും രാഹുല്‍ അവകാശപ്പെട്ടിരുന്നു. പാസ്കോഡ് നല്‍കേണ്ടത് രാഹുലിന്‍റെ ബാധ്യതയാണെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.

ENGLISH SUMMARY:

The Kerala government has told the High Court that former Palakkad MLA Rahul Mamkootathil is legally bound to provide the passcodes of his mobile phones seized in connection with a sexual assault case. The government argued that he cannot claim constitutional protection to refuse to disclose the passwords, rejecting his contention that doing so would amount to giving evidence against himself. The two mobile phones were seized by the investigation team in connection with the Tiruvalla sexual assault case, but Rahul refused to provide their passcodes. The amicus curiae will examine whether constitutional protection against self-incrimination applies in this situation.