forest-range-officer-threatens-sarpa-volunteer-over-python-rescue-reel-kilimanoor-police-complaint

സമൂഹ മാധ്യമങ്ങളില്‍ റീലിട്ടതിന്‍റെ പേരില്‍ സര്‍പ്പ ആപ്പ് വളണ്ടിയര്‍ക്ക് ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ ഭീഷണിയും തെറിവിളിയും. സര്‍പ്പ വളണ്ടിയറും പാമ്പ് പിടുത്തക്കാരനുമായ രാജേഷ് തിരുവാമനയെ തേക്കടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ അഖില്‍ ബാബു രാജേഷാണ് ഫോണില്‍ ഭീഷണിപ്പെടുത്തിയത്. വീട്ടില്‍ വന്ന പണിയുമെന്നാണ് ഫോണ്‍ സംഭാഷണത്തില്‍ റേഞ്ച് ഓഫീസറുടെ ഭീഷണി. 

രണ്ടാഴ്ച മുമ്പ് പെരുമ്പാമ്പിനെ പിടിക്കുന്ന റീല്‍ രാജേഷ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.   'റീല്‍സ് റാണിയെ പോലെ പെരുമ്പാമ്പിനെ പിടിക്കാന്‍ ആളും ആരവവും വിളിച്ച് വരുത്തി പി.ആര്‍ വര്‍ക്ക് ചെയ്യാന്‍ എനിക്കറിയില്ല. സിമ്പിള്‍ ആയി ഇങ്ങനെ പാമ്പിനെ പിടിച്ച് കൊണ്ടുപോകാന്‍ എനിക്കും കഴിയും' എന്നായിരുന്നു റീലിന് നല്‍കിയ ക്യാപ്ഷന്‍. ഇതാണ് ഫോറസ്റ്റ് റേഞ്ച് ഓഫീസറെ പ്രകോപിതനാക്കിയത്.  റീലിട്ടതിന് പിന്നാലെ തന്‍റെ ഫോണിലേക്ക് നിരവധി ഭീഷണി, അസഭ്യ കോളുകള്‍ വന്നതായും രാജേഷ് പറയുന്നു. 

ഇതിന് പിന്നില്‍ പരുത്തിപ്പാറ ഫോറസ്റ്റ് റേഞ്ചിലെ ബീറ്റ് ഓഫീസര്‍ റോഷ്നിയാണെന്നാണ് രാജേഷ് ആരോപിക്കുന്നത്. റോഷ്നിയുടെ പാമ്പ് പിടുത്ത വീഡിയോ നേരത്തെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.  അസഭ്യ വര്‍ഷം തുടര്‍ന്നതോടെ രാജേഷ് കിളിമാനൂര്‍ പൊലീസില്‍ ഫോണ്‍ നമ്പറുകള്‍ ഉള്‍പ്പെടേ ചേര്‍ത്ത് പരാതി നല്‍കി. 

ENGLISH SUMMARY:

Thekkady Forest Range Officer Akhil Babu Rajesh allegedly abused and threatened SARPA app volunteer and snake catcher Rajesh Thiruvamana over the phone for posting a social media reel about rescuing a python. In the audio call, the officer purportedly threatened to come to Rajesh’s house and assault him over a caption mocking "PR work" and a "Reels Queen" style of snake catching.