ADGP P. Vijayan
ലഹരി പരിശോധനക്ക് ഇറങ്ങുന്ന ഡാന്‍സാഫ് സംഘത്തിന് പിസ്റ്റല്‍ പരിശീലനം നല്കുന്നു. പൊലീസിനുനേരെ ആക്രമണം കൂടിയ സാഹചര്യത്തിലാണ് കരുതല്നടപടി. ക്രമസമാധാന ചുമതലയുള്ള ADGP പി.വിജയന് ഇതുസംബന്ധിച്ച് പ്രത്യേക ഉത്തരവിറക്കി.
എല്ലാ ഡാന്‍സാഫ് ഉദ്യോഗസ്ഥര്‍ക്കും അടിയന്തര ഘട്ടങ്ങളില്‍ പിസ്റ്റള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതില്‍ അടിയന്തര പരിശീലനം നല്‍കണമെന്നാണ് നിര്‍ദേശത്തിലുള്ളത്. ദ്രുതവേഗത്തിലുള്ള സ്ട്രിപ്പിങ്, അസംബ്ലിങ്, ഫയറിങ് എന്നിവ ഇതില്‍ ഉള്‍പ്പെടും. പരിശീലന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും സോണ്‍ ഐജിമാര്‍ക്കും റേഞ്ച് ഡിഐജിമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടന്ന് എഡിജിപി പി. വിജയന് അറിയിച്ചു.